അഞ്ചലില്‍ പാമ്പുകടിയേറ്റ് കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെ കാണാനില്ലെന്ന് പൊലീസ്

കൊല്ലം അഞ്ചലില്‍ പാമ്പുകടിയേറ്റ് കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെ കാണാനില്ലെന്ന് പൊലീസ്. സംഭവത്തില്‍ പിടിയിലായ ഭര്‍ത്താവ് സൂരജിന്റെ അമ്മയെയും കാണാനില്ലെന്നും പൊലീസ് അറിയിച്ചു. കുട്ടിയെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവിട്ടിരുന്നു. ഇത് നടപ്പിലാക്കാന്‍ പൊലീസ് എത്തിയപ്പോഴാണ് കുട്ടിയെയും സൂരജിന്റെ അമ്മയെയും കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്.

ഇന്ന് രാവിലെയാണ് കുഞ്ഞിനെ വിട്ടുനല്‍കണമെന്ന് നിര്‍ദേശം നല്‍കിയത്. അഞ്ചല്‍ പൊലീസ് കുട്ടിയെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറണമെന്നായിരുന്നു നിര്‍ദേശം. ഇതു പ്രകാരം കുഞ്ഞിനെ അന്വേഷിച്ച് അഞ്ചല്‍ പൊലീസ് വീട്ടില്‍ എത്തിയപ്പോഴാണ് കുഞ്ഞിനെ വീട്ടില്‍ നിന്ന് മാറ്റിയെന്ന് അറിയുന്നത്. കുഞ്ഞിനെ സൂരജിന്റെ വീട്ടുകാര്‍ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ഉത്രയുടെ അമ്മ പറഞ്ഞു.

Story Highlights: snake bite, Snake, kollam,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top