എറണാകുളത്ത് ലോക്ക് ഡൗൺ ലംഘിച്ച 20 പേർ പൊലീസ് പിടിയിൽ

എറണാകുളത്ത് പൊലീസിന്റെ മിന്നൽ പരിശോധനയിൽ 20 പേർ പിടിയിൽ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ നടത്തിയ മിന്നൽ പരിശോധനയിലാണ് ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച 20 പേർ പിടിയിലായത്. ജില്ലയിൽ പരിശോധന ശക്തമാക്കാൻ പൊലീസ് തീരുമാനം.
എറണാകുളത്ത് നിരവധി പേർ ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിക്കാൻ തുടങ്ങിയതോടെയാണ് പൊലീസ് മിന്നൽ പരിശോധന നടത്തിയത്. ബ്രോഡ്വേയിലും, മാർക്കറ്റിലും നടത്തിയ പരിശോധനയിൽ കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച കൂടുതൽ പേരെ കണ്ടെത്തി. മാസ്‌ക് ധരിക്കാതേയും, കൂട്ടം കൂടിയും നിന്ന 20 പേരെ പൊലീസ് പിടികൂടി.
Read Also:എറണാകുളം ജില്ലയിലെ കൊവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി ജനപ്രതിനിധികൾ
ജില്ലയിൽ രാത്രി 7 മണിക്ക് ശേഷം പുറത്തിറങ്ങുന്ന മുഴുവൻ വാഹന യാത്രക്കാർക്കെതിരേയും കേസെടുക്കാനും പൊലീസ് തീരുമാനിച്ചു.
Story highlights-20 person violate locked down in Ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here