ബെവ്ക്യൂ ആപ്പ് ട്രയൽ വേർഷൻ പ്ലേസ്റ്റോറിൽ

മദ്യവിതരണത്തിനുള്ള ബെവ്ക്യൂ ആപ്പിന്റെ ട്രയൽ വേർഷൻ പ്ലേസ്റ്റോറിൽ. ട്രയൽ റണ്ണിൽ ആപ് ഡൗൺലോഡ് ചെയ്തത് കാൽ ലക്ഷത്തോളം പേരാണ്. 3 മിനുട്ടിൽ 23,000 പേർ ആപ് ഡൗൺലോഡ് ചെയ്തു. ആപ്പ് ഡൗൺലോഡ് ചെയ്തവർ വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ, ലിങ്ക് തുറക്കുമ്പോൾ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമല്ലെന്ന സന്ദേശമാണ് ഇപ്പോൾ ലഭിക്കുന്നത്.
നേരത്തെ ഡൗൺലോഡ് ചെയ്തവർക്ക് ആപ്പിൽ രജിസ്റ്റർ ചെയ്യാനും സാധിക്കുന്നില്ല. പേര്, ഫോൺ നമ്പർ, പിൻകോഡ് എന്നീ വിവരങ്ങളാണ് ആപ്പിൽ നൽകേണ്ടത്. ഈ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുമ്പോൾ ഡെയിലി രെജിസ്ട്രേഷൻ കംപ്ലീറ്റഡ് എന്ന സന്ദേശമാണ് കാണിക്കുന്നത്.
അതേ സമയം ബീറ്റ അപ്ലോഡും ടെസ്റ്റിംഗും വിജയകരമായിരുന്നു എന്ന് ഫെയർകോഡ് അറിയിച്ചു. ബുക്കിംഗും ടോക്കൺ വിതരണവും ബെവ്കോ അനുമതി നൽകുന്നതു പ്രകാരം ആരംഭിക്കുമെന്നും ഫെയർകോഡ് അറിയിച്ചു. എസ് എം എസ് വഴിയുള്ള ബുക്കിംഗ് ഉടൻ ആരംഭിക്കില്ല എന്നാണ് വിവരം.
ഇന്ന് ഉച്ച കഴിഞ്ഞു 3.30ക്ക് എക്സൈസ് മന്ത്രി മാധ്യമങ്ങളെ കണ്ടു മദ്യവിൽപ്പനയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ വിശദീകരിക്കും. മന്ത്രി മാധ്യമങ്ങളെ കണ്ടതിനു ശേഷം ആപ് പ്ലേ സ്റ്റോറിൽ എല്ലാവർക്കും ലഭ്യമാകും.
Read Also:ബെവ്ക്യൂ ഇന്ന് ഉച്ചയോടെ പ്ലേ സ്റ്റോറിലെത്തും
എട്ട് ലക്ഷം പേർ ഒരു സമയം ഈ ആപ്പിൽ എത്തിയാൽ പോലും സെർവറിന് ഒരു തകരാറും സംഭവിക്കില്ലെന്നാണ് ഫെയർകോഡ് നൽകുന്ന ഉറപ്പ്. നിസ്സഹകരണം പ്രഖ്യാപിച്ച 30 ബാറുകളെ ആപ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ 1100 ൽ താഴെ ബാറുകളാകും ബെവ്ക്യൂ ആപ്പുമായി കൈകോർക്കുക.
ഇ- ടോക്കൺ കൊടുത്തു തുടങ്ങുന്ന സമയം ബെവ്കോ നിശ്ചയിക്കും. ഇന്ന് വൈകുന്നേരത്തോടെ ആരംഭിക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. ആപ്പിന്റെ ടെസ്റ്റ് റണ്ണിങ് വിജയകരമെന്ന് ഫെയർകോഡ് കമ്പനി അറിയിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ പ്ലേ സ്റ്റോറിൽ മാത്രമാകും ആപ്പ് ലഭ്യമാവുക. പിന്നീട് ആപ്പ് സ്റ്റോറിലേക്കടക്കം വ്യാപിപ്പിക്കും. കൂടാതെ എസ്.എം.എസ് വഴിയുള്ള വിർച്വൽ ക്യൂ ബുക്കിങ് സൗകര്യവും ഉടൻ ആരംഭിക്കുമെന്ന് ബെവ്കോ അധികൃതർ അറിയിച്ചു. ആപ്പിലൂടെയുള്ള മദ്യവിൽപ്പനയ്ക്കു അനുമതി നൽകിയ മദ്യശാലകളോട് തയ്യറെടുപ്പുകൾ പൂർത്തിയാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
Story highlights-bevq app, playstore ,beta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here