ഹിമാചൽ പ്രദേശ് ബിജെപി അധ്യക്ഷൻ രാജിവച്ചു

ഹിമാചൽ പ്രദേശ് ബിജെപി അധ്യക്ഷൻ രാജീവ് ബിൻദൽ രാജിവച്ചു. മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ടുയർന്ന അഴിമതിയിൽ കുറ്റമറ്റ അന്വേഷണം ആവശ്യപ്പെട്ടാണ് രാജീവ് ബിൻദൽ രാജിവച്ചത്. സംഭവത്തിൽ രാജീവ് ബിൻദലിനെതിരേയും ആരോപണം ഉയർന്നിരുന്നു.

മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഡയറക്ടർ സ്ഥാനത്തുള്ള അജയ് കുമാർ ഗുപ്തയെ കഴിഞ്ഞ ദിവസം വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ ഓഡിയോ സന്ദേശം പുറത്തുവന്നതിനു പിന്നാലെയായിരുന്നു വിജിലൻസ് നടപടി.

read also: കാത്തിരിപ്പിന് വിരാമം; ബെവ്ക്യൂ പ്ലേസ്റ്റോറിൽ

സംഭവത്തിൽ ബിജെപി നേതാക്കൾക്കും പങ്കുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ബിജെപി തലവനുൾപ്പെടെ നിരവധി നേതാക്കൾക്ക് അഴിമതിയിൽ പങ്കുണ്ടെന്ന ശക്തമായ ആരോപണത്തെ തുടർന്നാണ് ബിജെപി നേതാവ് രാജീവ് ബിൻദാൽ രാജിവച്ചത്. കൊവിഡ് കാലത്തുള്ള അഴിമതിയിലൂടെ പുറത്തുവരുന്നത് ബിജെപിയുടെ യഥാർഥ മുഖമാണെന്ന് കോൺഗ്രസ് എംഎൽഎ മുകേഷ് അഗ്‌നിഹോത്രി ആരോപിച്ചു.

story highlights- himachal pradesh bjp president, Rajeev Bindal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top