ഇന്നത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ പൂർത്തിയായി

exams

സംസ്ഥാനത്തെ ഇന്നത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ പൂർത്തിയായി. രാവിലെ ഹയർസെക്കൻഡറി പരീക്ഷയും ഉച്ചക്ക് എസ്എസ്എൽസി പരിക്ഷയുമാണ് നടന്നത്. കണ്ടയ്ൻമെന്റ് സോണിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക സജ്ജീകരണമാണ് വിദ്യാലയങ്ങളിൽ ഒരുക്കിയിരുന്നത്. അതിനിടെ പലയിടത്തും പരീക്ഷ കഴിഞ്ഞ് വിദ്യാർത്ഥികൾ കൂട്ടത്തോടെ നിരത്തുകളിലേക്ക് ഇറങ്ങിയത് അധ്യാപകർക്കും പൊലീസിനും തലവേദന സൃഷ്ടിച്ചു.

ലോക്ക് ഡൗൺ മൂലം മാറ്റിവച്ച ശേഷിക്കുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്നത്തെത് പൂർത്തിയായി. പ്ലസ് വണിൻ ജോഗ്രഫിയും. എക്കൗണ്ടൻസിയും, പ്ലസ് ടുവിന് ബയോളജിയും, എസ്എസ്എൽസിക്ക് ഫിസിക്ക്‌സുമാണ് നടന്ന പരീക്ഷകൾ. നീണ്ട ഇടവേളക്ക് ശേഷമുളള പരീക്ഷകൾ അൽപം പ്രയാസം നിറഞ്ഞതായിരുന്നുവെന്ന് വിദ്യാർത്ഥികൾ.

അതിനിടെ പരീക്ഷ കഴിഞ്ഞ് വിദ്യാർത്ഥികൾ കൂട്ടത്തോടെ നിരത്തുകളിലേക്ക് ഇറങ്ങിയത് അധ്യാപകർക്കും, പൊലീസിനും തലവേദനയായി. തുടർന്ന് അധ്യാപകർ ഇടപ്പെട്ട് വിദ്യാർത്ഥികളെ വീണ്ടും സ്‌കൂളിലേക്ക് കയറ്റുകയായിരുന്നു.

Read Also:ലോക്ക് ഡൗൺ കാലത്ത് തുറന്ന് പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും സംബന്ധിച്ച മാനദണ്ഡങ്ങൾ രൂപീകരിച്ചതായി മുഖ്യമന്ത്രി

കനത്ത സുരക്ഷയിലായിരുന്നു പരീക്ഷകൾ നടന്നത്. കണ്ടയ്ൻമെന്റ് സോണിൽ നിന്ന് വന്നവർക്കായി പ്രത്യേക ഇരിപ്പിടം തയാറാക്കിയിരുന്നു. ഇവർക്കൊപ്പം എത്തുന്ന രക്ഷിതാക്കൾക്കും വിശ്രമത്തിനായി പ്രത്യേക മുറി ഒരുക്കിയിരുന്നു. ഒന്നര മീറ്റർ അകലം പാലിച്ചാണ് പരീക്ഷാ ഹാളുകളിൽ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരുന്നത്. ഒരു ക്ലാസിൽ 20 വിദ്യാർത്ഥികൾ മാത്രമാണ് പരീക്ഷ എഴുതിയത്.

Story highlights-SSLC, Higher Secondary Examination Completed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top