Advertisement

ലോക്ക് ഡൗൺ കാലത്ത് തുറന്ന് പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും സംബന്ധിച്ച മാനദണ്ഡങ്ങൾ രൂപീകരിച്ചതായി മുഖ്യമന്ത്രി

May 27, 2020
Google News 2 minutes Read
cm pinarayi vijayan

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും ലോക്ക് ഡൗൺ കാലത്ത് തുറന്ന് പ്രവർത്തിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ രൂപീകരിച്ചതായി മുഖ്യമന്ത്രി. ഇതനുസരിച്ച് ഹോട്ട്‌സ്പോട്ടുകളിലും കണ്ടെയ്ൻമെന്റ് സോണുകളിലും പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾക്ക് നടത്തിപ്പിന് പ്രത്യേക ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ഹോട്ട്‌സ്പോട്ടുകളിലും കണ്ടെയ്ൻമെന്റ് സോണുകളിലും കൊവിഡ് നിർവ്യാപനവും പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ ഓഫീസുകളും തുറന്ന് പ്രവർത്തിക്കും. ഈ പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകളിൽ 50% ജീവനക്കാർ ഹാജരാകണം. മറ്റു ജില്ലകളിലുള്ള ഉദ്യോഗസ്ഥർക്ക് കളക്ടർമാർ യാത്രാ സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also:സംസ്ഥാനത്ത് 40 പേർക്ക് കൂടി കൊവിഡ്; രോഗബാധിതർ 1000 കടന്നു

മറ്റു ജില്ലകളിൽ അകപ്പെട്ടു പോയ ഉദ്യോഗസ്ഥർ അതത് ജില്ലാ കളക്ടർമാർക്ക് മുമ്പിൽ റിപ്പോർട്ട് ചെയ്യുകയും ആ ജില്ലയിൽ തന്നെ ലോക്ക് ഡൗൺ കഴിയുന്നത് വരെ തുടരുകയും ഇവരുടെ സേവനം കൊവിഡ് നിർവ്യാപന – പ്രതിരോധ പ്രവർത്തനങ്ങൾക്ക് അവരുടെ സേവനം ഉപയോഗപ്പെടുത്തും. ഇതുസംബന്ധിച്ച ക്രമീകരണങ്ങൾ ജില്ലാ കളക്ടർമാർ ഏർപ്പെടുത്തണമെന്നും ഇതുസംബന്ധിച്ച വിശദമായ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story highlights-Chief Minister,government offices and institutions, lockdown period

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here