Advertisement

സുഭിക്ഷകേരളം സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതി: കർഷക രജിസ്ട്രേഷൻ ആരംഭിച്ചു

May 27, 2020
Google News 1 minute Read
subhiksha keralam

കൊവിഡ് 19 സാഹചര്യത്തിൽ സംസ്ഥാനത്ത് ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ജനകീയ കൂട്ടായ്മയിലൂടെ, പ്രത്യേകിച്ച് യുവജനങ്ങളുടെ പങ്കാളിത്തത്തോടെ വിവിധ കർമപദ്ധതികൾ സംസ്ഥാന കൃഷി വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നു. നെല്ല്, പഴം പച്ചക്കറികൾ, കിഴങ്ങുവർ​ഗങ്ങൾ, ചെറുധാന്യങ്ങൾ, പയർ വർ​ഗങ്ങൾ എന്നിവയിൽ വിപ്ലവകരമായ മുന്നേറ്റം ലക്ഷ്യമിടുന്ന സുഭിക്ഷ കേരളം പദ്ധതിയിൽ അംഗമാകാൻ ആഗ്രഹിക്കുന്നവരുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

ലോക്ക്ഡൗണിനുശേഷം ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കുന്നതിനും ഭക്ഷ്യസ്വയം പര്യാപ്തതയും ലക്ഷ്യമിട്ടുകൊണ്ടുള്ള കർമ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.

25000 ഹെക്ടർ തരിശുഭൂമി കൃഷിയോഗ്യമാക്കുകയാണ് പ്രഥമ ലക്ഷ്യം. ഈ പദ്ധതിയുടെ ഭാഗമായി തരിശുഭൂമി ഏറ്റെടുത്ത് പുതുതായി കൃഷിയിലേക്ക് വരാൻ ആഗ്രഹിക്കുന്ന യുവാക്കൾ, വിദേശത്തുനിന്നും മടങ്ങിയെത്തിയവർ, കൂടുംബശ്രീ യൂണിറ്റുകൾ, സന്നദ്ധ സംഘടനകൾ, കർഷകർ തുടങ്ങിയവർക്ക് aims.kerala.gov.in/subhikshakeralam എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

Story Highlights: subhiksha keralam  Scheme

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here