ഒരിടവേളയ്ക്ക് ശേഷം വയനാട്ടിൽ വീണ്ടും കൊവിഡ്

ഒരിടവേളക്ക് ശേഷം വയനാട്ടിൽ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. 24ന് മഹാരാഷ്ട്രയിൽ നിന്ന് നാട്ടിലെത്തിയ പനമരം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെക്ക്‌പോസ്റ്റിൽവച്ച് തന്നെ ഇവരുടെ സാമ്പിൾ ശേഖരിച്ചിരുന്നു.
24ന് മഹാരാഷ്ട്രയിൽ നിന്ന് സ്വന്തം വാഹനത്തിൽ മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴിയാണ് കുടുംബം നാട്ടിലെത്തിയത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് രോഗം സ്ഥിരീകരിച്ച 50കാരി. ഇവരുടെ ഭർത്താവിനും ബംഗളൂരുവിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന 25കാരനായ മകനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മുത്തങ്ങയിൽവച്ച് തന്നെ മൂന്ന് പേരുടെയും സ്രവം ആരോഗ്യവകുപ്പ് ശേഖരിച്ചിരുന്നു. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു കുടുംബം. ഇന്നാണ് മൂന്ന് പേരുടേയും ഫലം പുറത്ത് വന്നത്.
read also: പാലക്കാട് കൊവിഡ് സ്ഥിരീകരിച്ചത് ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെടെ ഏഴ് പേർക്ക്
സ്വന്തം വാഹനത്തിൽ എത്തിയതിനാൽ ആരുമായും സമ്പർക്കമില്ലെന്നാണ് പ്രാഥമിക വിവരം. മൂവരും ജില്ലാ കൊവിഡ് കെയർ സെന്ററിൽ ചികിത്സയിലാണ്. ഇന്ന് ജില്ലയിൽ ഒരാൾക്ക് രോഗം ഭേദമായി. മെയ് രണ്ടിന് രോഗം സ്ഥിരീകരിച്ച കോയമ്പേട് മാർക്കറ്റിൽ പോയി വന്ന ട്രക്ക് ഡ്രൈവർക്കാണ് രോഗം ഭേദമായത്. ഇയാളിൽ നിന്ന് സമ്പർക്കം വഴി നിരവധി പേർക്ക് രോഗം പടർന്നിരുന്നു. അതേസമയം, നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിന്റെ ഭാഗമായി മാനന്തവാടി, എടവക, പനമരം മേഖലകളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് പൂർണമായി ഒഴിവാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.
Story highlights- corona virus, wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here