ലോകത്തിലെ ഏറ്റവും പ്രായമുള്ള ഗെയിമിംഗ് യൂട്യൂബർ; ഗിന്നസ് ബുക്കിൽ ഇടം നേടി 90കാരിയായ അമ്മൂമ്മ
ലോകത്തിലെ ഏറ്റവും പ്രായമുള്ള ഗെയിമിംഗ് യൂട്യൂബറായി 90കാരിയായ അമ്മൂമ്മ, ജാപ്പനീസ് യൂട്യൂബർ ഹമാകോ മാരിയാണ് ഗിന്നസ് ബുക്കിൽ ഇടം നേടിയത്. ‘ഗെയിമർ ഗ്രാൻഡ്മ’ എന്ന യൂട്യൂബ് ചാനലിലിലൂടെയാണ് ഹമാകോ തൻ്റെ ഗെയിംഗിം വീഡിയോകൾ പങ്കുവെക്കാറുള്ളത്. 3 ലക്ഷത്തോളം സബ്സ്ക്രൈബർമാരുള്ള ഈ ചാനലിൽ നൂറിലധികം വീഡിയോകൾ ഹമാകോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Read Also: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനായി 119 വയസുള്ള കേശവൻ നായർ
പ്ലേസ്റ്റോറിലാണ് അമ്മൂമ്മയുടെ ഗെയിം കളി. ജിടിഎ 5, കാൾ ഓഫ് ഡ്യൂട്ടി, ഡോണ്ട്ലസ് തുടങ്ങി വിവിധ ഗെയിമുകളാണ് ഹമാകോ കളിക്കുന്നത്. തുടർച്ചയായി 7-8 മണിക്കൂറുകൾ വരെ ഇവർ ഗെയിം കളിച്ച് സമയം ചെലവഴിക്കും. ‘എന്തിലെങ്കിലും ലോകത്തിലെ ഏറ്റവും മികച്ചയാൾ ഞാൻ ആകുമെന്ന് ഒരിക്കലും ഞാൻ കരുതിയിരുന്നില്ല. അതിനുള്ള നന്ദി നിങ്ങൾക്കാണ്.”- നേട്ടം കുറിച്ചതിനു പിന്നാലെ ആരാധകർക്കായി പോസ്റ്റ് ചെയ്ത പ്രത്യേക വീഡീയോയിൽ ഹമാകോ പറയുന്നു.
ഗിന്നസ് ബുക്ക് അധികാരികളെ തൻ്റെ നേട്ടം ബോധിപ്പിക്കുന്നതിൽ നന്നായി ബുദ്ധിമുട്ടിയെന്ന് ഹമാകോ പറയുന്നു. അധികാരികളിൽ ഒരാൾ വീട്ടിലേക്ക് വന്ന് തന്നെ അഭിമുഖം നടത്തിയിരുന്നു. ഈ അഭിമുഖത്തിൻ്റെ വീഡിയോ ചിത്രീകരണം താൻ വല്ലാതെ അസ്വസ്ഥയായി. പ്ലേസ്റ്റേഷൻ ഗെയിമിംഗ് ആരംഭിച്ച സമയത്ത് താൻ മിഷനുകളിലൊക്കെ സ്ഥിരമായി പരാജയപ്പെടുന്ന ഒരു മോശം ഗെയിമറായിരുന്നു എന്നും ഹമാകോ പറയുന്നു.
പ്ലേസ്റ്റേഷൻ ഗെയിമിംഗ് ആരംഭിക്കുന്നതിനു മുൻപ് തന്നെ ഹമാകോ വീഡിയോ ഗെയിമുകൾ കളിച്ചിരുന്നു. 40 വർഷത്തോളം അതായിരുന്നു സമയം കൊല്ലി. പിന്നീടായിരുന്നു ‘ന്യൂജെൻ’ ഗെയിമുകളിലേക്കുള്ള ഹമാകോയുടെ എൻട്രി.
Story Highlights: Worlds oldest gaming youtuber
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here