സംസ്ഥാനത്ത് 84 പേർക്ക് കൂടി കൊവിഡ്; ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന കണക്ക്

സംസ്ഥാനത്ത് 84 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേർ ഒഴികെ ബാക്കിയെല്ലാവരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. കാസർഗോഡ് 18, പാലക്കാട് 16, കണ്ണൂർ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂർ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, കൊല്ലം, ഇടുക്കി, ആലപ്പുഴ ഒന്ന് എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 31 പേർ വിദേശത്ത് നിന്നും 48 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്. കൊവിഡ് ബാധിച്ച് തെലങ്കാന സ്വദേശി മരിക്കുകയും ചെയ്തു. തെലങ്കാന സ്വദേശിയായ അഞ്ജയ്യ ആണ് മരിച്ചത്. തെലങ്കാനയിലേക്ക് പോകേണ്ട കുടുംബം രാജസ്ഥാനിലേക്കുള്ള ട്രെയിനിൽ തെറ്റി കയറി തിരുവനന്തപുരത്ത് എത്തുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top