ഇഗ്‌നോ ജൂണിലെ പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

exam application deadline for IGNOU exams extended

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി ജൂണിലെ പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി. ജൂണ്‍ 15 വരെയാണ് തിയതി നീട്ടിയിരിക്കുന്നത്. നേരത്തെ മെയ് 31 വരെയാണ് അപേക്ഷ സമര്‍പ്പിക്കാന്‍ സമയം നല്‍കിയിരുന്നത്.

മൂന്നാം തവണയാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള തിയതി ഇഗ്‌നോ നീട്ടുന്നത്. ആദ്യം ഏപ്രില്‍ 30 വരെയാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സമയം അനുവദിച്ചിരുന്നത്. ലോക്ക്ഡൗണ്‍ നീട്ടിയതോടെ ഇത് മെയ് 15 വരെയും പിന്നീട് മെയ് 31 വരെയും നീട്ടി. ഇഗ്‌നോവിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ജൂണിലെ പരീക്ഷാ തിയതി ഇതുവരെ ഇഗ്‌നോ പ്രഖ്യാപിച്ചിട്ടില്ല.

 

Story Highlights: exam application deadline for IGNOU exams extended

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top