പുൽവാമ മോഡൽ ആക്രമണം നടത്താനുള്ള ശ്രമം തകർത്ത് സൈന്യം; സ്ഫോടക വസ്തുക്കളുമായി എത്തിയ വാഹനം തകർത്തു

bomb

ജമ്മുകശ്മീരിലെ പുൽവാമയിൽ കാർ സ്ഫോടനം നടത്താനുള്ള ശ്രമം തകർത്ത് സൈന്യം. സ്ഫോടക വസ്തുക്കളുമായി എത്തിയ കാർ സൈന്യം പിടികൂടി. വിജനമായ പ്രദേശത്തേക്ക് മാറ്റി സൈന്യം കാർ തകർത്തു. പുൽവാമയിലായിരുന്നു സംഭവം. കാറിൽ സ്ഫോടക വസ്തുക്കൾ നിറച്ച് ചാവേർ ആക്രമണം നടത്താനുള്ള ശ്രമമാണ് സൈന്യം തകർത്തത്.

പുൽവാമ മോഡൽ ആക്രമണം ജമ്മുകശ്മീരിന്റെ വിവിധയിടങ്ങളിൽ നടത്താൻ ഭീകരർ പദ്ധതിയിടുന്നതായി സൈന്യത്തിന് ഒരു മാസം മുൻപ് വിവരം ലഭിച്ചിരുന്നു. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനങ്ങൾ വിവിധയിടങ്ങളിൽ എത്തിച്ചിട്ടുണ്ടെന്നായിരുന്നു ലഭിച്ച വിവരം. ആദ്യം സ്ഫോടനം നടത്തുന്ന മേഖല പുൽവാമ അടക്കമുള്ള ശ്രീന​ഗറിൽ നിന്ന് ജമ്മുവിലേക്കുള്ള ദേശീയ പാതയിലായിരിക്കുമെന്നും രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൈന്യം പരിശോധന നടത്തിയത്.

Read Also:ഹിസ്ബുൽ മുജാഹിദ്ദീൻ കമാൻഡർ റിയാസ് നായ്കുവിനെ ഇന്ത്യൻ സൈന്യം വധിച്ചു

ഈ പരിശോധന നടത്തിയ ഘട്ടത്തിലാണ് സ്ഫോടക വസ്തുക്കൾ നിറച്ച ഒരു വാഹനം സൈന്യം പിടികൂടിയത്. തുടർന്ന് ഈ വാഹനം കസ്റ്റഡിയിലെടുത്തു. ജനവാസ മേഖലയിൽ വച്ചാണ് വാഹനം പിടികൂടിയത്. വാഹനത്തിലെ സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെയാണ് വിജനമായ സ്ഥലത്തേക്ക് മാറ്റി വാഹനം തകർത്തത്.

Story Highlight – 2019-Like Bombing Stopped In Pulwama

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top