സംസ്ഥാനത്തെ സ്‌കൂളുകൾ ഫീസ് വർധിപ്പിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി

cm pinarayi vijayan

സംസ്ഥാനത്തെ ഒരു സ്‌കൂളുകളും ഫീസ് വർധിപ്പിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകനത്തിനു ശേഷം നടത്തിയ പതിവ് വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയത്. പ്രതിസന്ധികാലത്ത് കുട്ടികളെയും രക്ഷിതാക്കളെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്ന, പിഴിഞ്ഞുകളയുമെന്ന നില സ്വീകരിക്കാൻ പാടില്ലെന്നാണ് മുഖ്യമന്ത്രി കർശനമായ താക്കീത് സ്‌കൂളുകൾക്ക് നൽകിയത്.

സ്വകാര്യ സ്്കൂളുകൾ ഫീസ് കുത്തനെ കൂട്ടിയെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഇടപെടൽ. ചില സ്‌കൂളുകൾ വലിയ തുക ഫീസിനത്തിൽ ഉയർത്തുകയും അത് അടച്ചതിന്റെ രസീതുമായി വന്നെങ്കിൽ മാത്രമേ അടുത്ത വർഷത്തേക്കുള്ള പുസ്തകങ്ങൾ തരുകയുള്ളൂ എന്ന് പറയുകയും ചെയ്യുന്ന സ്ഥിതിയുണ്ട്. ഒരു സ്‌കൂളിലും ഫീസ് വർധിപ്പിക്കാൻ പാടില്ല. പുതിയ സാഹചര്യത്തിനനുസൃതമായി പഠനരീതി ക്രമീകരിക്കുക, വേണ്ട മാറ്റങ്ങൾ വരുത്തുക എന്നിവയാണ് വിദ്യാഭ്യാസ മേഖലയിൽ അടിയന്തര പ്രാധാന്യത്തോടെ നടക്കുന്ന കാര്യം. അത് സ്വകാര്യ സ്‌കൂളുകൾക്കും ബാധകമാണ്; മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തിൽ എല്ലാ മേഖലകളിലും മാറ്റം വരുത്തേണ്ടി വരുന്നതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ രംഗത്തു മാറ്റം കൊണ്ടുവരേണ്ടി വരുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. പഠനം പരമാവധി ഓൺലൈൻ വഴിയാക്കാൻ തീരുമാനിച്ചതും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദീർഘനാളേക്ക് അടച്ചിടേണ്ടി വരുന്നതൊക്കെ അതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത് പ്രത്യേകമായ ഒരു കാലമാണ്. എല്ലാ മേഖലകളിലും മാറ്റം വരുത്തേണ്ട ഘട്ടവും. പഠനം പരമാവധി ഓൺലൈൻ വഴിയാക്കാൻ തീരുമാനിക്കുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറെ നാളത്തേക്ക് അടച്ചിടുന്നതും ഒക്കെ അതിന്റെ ഭാഗമാണ്. എല്ലാ ജനങ്ങളും പ്രയാസം നേരിടുകയാണ്. തൊഴിൽ നഷ്ടപ്പെട്ടവരും വരുമാനമാർഗങ്ങൾ അടഞ്ഞവരുമാണ് നാട്ടിലാകെ. ഈ ഘട്ടത്തിൽ അത്തരം ജനങ്ങളെ സഹായിക്കുക, അവരുടെ ഭാരം ലഘൂകരിക്കുക എന്നതാണ് നമ്മൾ ഓരോരുത്തരുടെയും ലക്ഷ്യം. അതിനു വിരുദ്ധമായി ചില പ്രവണതകളെങ്കിലും കാണാൻ കഴിയുന്നുണ്ടെന്‌നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story highlight: CM not to raise fees in schools, says CM

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top