മലപ്പുറത്ത് മൂന്നര മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ എട്ട് പേർക്ക് കൊവിഡ്

മലപ്പുറം ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് എട്ട് പേർക്ക്. ഒരു കുടുംബത്തിലെ നാല് പേർ ഉൾപ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈ, മസ്‌കറ്റ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് എട്ട് പേർ എത്തിയത്.

മുംബൈയിൽ നിന്ന് എത്തിയ പരപ്പനങ്ങാടി സ്വദേശി 60 കാരൻ, ഇദ്ദേഹത്തിന്റെ മരുമകൾ 30 വയസുകാരി, ഇവരുടെ മക്കളായ മൂന്ന് വയസുകാരി, മൂന്നര മാസം പ്രായമുള്ള പെൺകുഞ്ഞ് എന്നിവരാണ് ഒരു കുടുംബത്തിലെ നാല് പേർ.

read also: കേരളത്തിൽ തെലങ്കാന സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

മുംബൈയിൽ നിന്ന് തന്നെ എത്തിയ തെന്നല തറയിൽ സ്വദേശി 41 കാരൻ, വെളിയങ്കോട് വടക്കേപ്പുറം സ്വദേശി, മസ്‌കറ്റിൽ നിന്ന് എത്തിയ ചേളാരി പാടാത്താലുങ്ങൽ സ്വദേശി 43 കാരൻ, ആന്ധ്രപ്രദേശിലെ കർണൂലിൽ നിന്ന് എത്തിയ വള്ളിക്കുന്ന് ആലിൻചുവട് കൊടക്കാട് സ്വദേശി എന്നിവർക്കാണ് രോഗബാധ. ഇവർ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

story highlights- coronavirus, malappuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top