ബെവ്കോയുടെ പേരിൽ വ്യാജ ആപ്പ്; ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കും

മദ്യം വാങ്ങാനായി ബെവ്കോ പുറത്തിറക്കുന്ന ആപ്പ് എന്ന തരത്തില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വ്യാജ ആപ്പ് പ്രചരിച്ച സംഭവം പൊലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വ്യാജആപ്പ് പ്രചരിപ്പിച്ചവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മദ്യം വാങ്ങാനായി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ആപ്പിന്‍റെ മാതൃകയില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമാണെന്ന് ചൂണ്ടിക്കാട്ടി ബെവ്കോ മാനേജിംഗ് ഡയറക്ടര്‍ ജി.സ്പര്‍ജന്‍ കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
Read More: കാത്തിരിപ്പിന് വിരാമം; ബെവ്ക്യൂ പ്ലേസ്റ്റോറിൽ
അതേസമയം, ഇന്നലെ രാത്രിയോടെ ബെവ്കോയുടെ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമായി. ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് മദ്യവിൽപന. 877 ഇടങ്ങളിലാണ് മദ്യവിൽപന. 301 ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും 576 ബാർ ഹോട്ടലുകളിലും മദ്യം വിൽക്കും. 291 ബിയർ, വൈൻ പാർലറുകളിൽ ബിയറും വൈനും മാത്രം വിൽപന നടത്തും. ഒരോ സ്ഥലത്തും ഒരുസമയം അഞ്ച് ഉപഭോക്താക്കളെ മാത്രം അനുവദിക്കും. തിരക്ക് ഒഴിവാക്കാൻ മദ്യക്കടകൾക്കുമുന്നിൽ പൊലീസിനെ വിന്യസിക്കും.