Advertisement

കോഴിക്കോട് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ആറ് പേർക്ക്

May 28, 2020
Google News 1 minute Read
covid test

കോഴിക്കോട് ജില്ലയിൽ ഇന്ന് ആറ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ രണ്ട് പേർ വിദേശത്ത് നിന്ന് വന്നവരും മൂന്ന് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.

33 വയസുള്ള ഫറോക്ക് മുനിസിപ്പാലിറ്റി സ്വദേശിയാണ് ആദ്യ ആൾ. ഇദ്ദേഹം മെയ് 19 ന് റിയാദ് നിന്നും കരിപ്പൂരിലെത്തുകയും തുടർന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തിൽ താമരശ്ശേരി കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. മെയ് 27 ന് സ്രവപരിശോധന നടത്തുകയും പോസിറ്റീവ് ആകുകുയും ചെയ്തു. ചികിത്സയ്ക്കായി കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലേയ്ക്ക് മാറ്റി.

30 വയസുള്ള മത്സ്യമൊത്ത വ്യാപാരിയായ തൂണേരി സ്വദേശിയാണ് രണ്ടാമത്തെ വ്യക്തി. മെയ് 25 ന് കണ്ണൂരിൽ പോസിറ്റീവായ കേസിന്റെ പ്രാഥമിക സമ്പർക്കത്തിലുള്ള വ്യക്തിയാണ്. മെയ് 26ന് സ്രവപരിശോധന നടത്തുകയും പോസിറ്റീവ് ആകുകുയും ചെയ്തു. ചികിത്സയ്ക്കായി കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി.

31 വയസുള്ള അഴിയൂർ സ്വദേശിയാണ് മൂന്നാമത്തെ വ്യക്തി. ഇദ്ദേഹം മെയ് 14 ന് ട്രാവലറിൽ ചെന്നെയിൽ നിന്നും യാത്ര തുടങ്ങി 15 ന് കോഴിക്കോട്ടെത്തി. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. മെയ് 26 ന് സ്രവപരിശോധന നടത്തുകയും റിസൾട്ട് പോസിറ്റീവ് ആവുകയും ചെയ്തു. ചികിത്സയ്ക്കായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി.

32 വയസുള്ള കൊയിലാണ്ടി മുചുകുന്ന് സ്വദേശിയാണ് നാലാമത്തെ ആൾ. ഇദ്ദേഹം ചെന്നെയിൽ നിന്നും മെയ് 14 ന് സ്വകാര്യവാഹനത്തിൽ യാത്ര ചെയ്ത് കൊയിലാണ്ടിയിൽ എത്തി കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. മെയ് 26 ന് സ്രവ പരിശോധന നടത്തുകയും പോസിറ്റീവ് ആവുകയും ചെയ്തു. ചികിത്സയ്ക്കായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി.

37 വയസുള്ള വളയം സ്വദേശിയാണ് അഞ്ചാമത്തെ വ്യക്തി. ഇദ്ദേഹം ഗുജറാത്തിൽ നിന്നും മിനി ബസ്സിൽ യാത്ര ചെയ്ത് മെയ് 24 ന് രാത്രി തലശ്ശേരിയിലെത്തുകയും അവിടുന്ന് ആംബുലൻസിൽ വളയം കൊറോണ കെയർ സെന്ററിലെത്തി നിരീക്ഷണത്തിലായിരുന്നു. മെയ് 26 ന് സ്രവപരിശോധന നടത്തുകയും റിസൾട്ട് പോസിറ്റീവ് ആവുകയും ചെയ്തു. ചികിത്സയ്ക്കായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി.

47 വയസുള്ള പയ്യോളി അങ്ങാടി, തുറയൂർ സ്വദേശിയാണ് ആറാമത്തെ വ്യക്തി. ഇദ്ദേഹം ബഹ്റൈനിൽ നിന്നും മെയ് 27 ന് കരിപ്പൂരിലെത്തുകയും ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തി നിരീക്ഷണത്തിലായിരുന്നു. മെയ് 27 ന് സ്രവപരിശോധന നടത്തുകയും റിസൾട്ട് പോസിറ്റീവ് ആവുകയും ചെയ്തു. ഇപ്പോൾ 6 പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.

Read Also:മലപ്പുറത്ത് മൂന്നര മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ എട്ട് പേർക്ക് കൊവിഡ്

ഇതോടെ കൊവിഡ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 58 ആയി. ഇവരിൽ 25 പേർ രോഗമുക്തരായതിനാൽ ഇപ്പോൾ 33 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതിൽ 15 പേർ കോഴിക്കോട് മെഡിക്കൽ കോളജിലും 13 പേർ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 5 പേർ കണ്ണൂരിലും ചികിത്സയിലാണ്. കൂടാതെ 2 മലപ്പുറം സ്വദേശികളും 2 കാസർഗോഡ് സ്വദേശികളും ഒരു തൃശൂർ സ്വദേശിയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരു തൃശൂർ സ്വദേശി എംവിആർ ക്യാൻസർ സെന്ററിലും ചികിത്സയിലുണ്ട്.

ഇന്ന് 201 സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 4304 സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 4132 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 4064 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 172 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

Story highlights-Kozhikode District 6 person covid positive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here