ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ: ചിലവന്നൂര്‍ കായലിലെ എക്കല്‍ നീക്കം പുരോഗമിക്കുന്നു

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചിലവന്നൂര്‍ കായലിലെ എക്കല്‍ നീക്കം പുരോഗമിക്കുന്നു. ചിലവന്നൂര്‍ ബണ്ട്‌റോഡ് പാലത്തിനടിയിലെ തടസങ്ങളും അമ്പനാട്ടുചിറ, പണ്ടാരച്ചിറ, ഭാഗങ്ങളിലെ എക്കല്‍ നീക്കവും ഇതോടൊപ്പം പുരോഗമിക്കുകയാണ്.
Read Also:ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി: മുഖ്യമന്ത്രി
ചിലവന്നൂര്‍ കായലിലേക്ക് പ്രവേശിക്കുന്ന കാരണക്കോടം റെയില്‍നഗര്‍ തോട്, പുഞ്ചത്തോട് എന്നിവയിലെ ജലം അമ്പനാട്ട് ചിറ, ബണ്ട് റോഡ് പാലം എന്നീ പ്രദേശങ്ങളിലൂടെ വേമ്പനാട്ട് കായലിലേക്ക് പതിക്കും. വേമ്പനാട്ട് കായലിലെ പ്രവേശന കവാടത്തിലെ തടസങ്ങളും നീക്കം ചെയ്യുന്നുണ്ട്. നഗരത്തിലെ പ്രധാനതോടുകളെ കേന്ദ്രീകരിച്ചാണ് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
Story highlights:Operation Break Through: Elk removal in Silavannoor Lake is in progress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here