Advertisement

ജലദോഷപ്പനി ഉള്ളവരെയും കൊവിഡ് ടെസ്റ്റിന് വിധേയമാക്കും : മുഖ്യമന്ത്രി

May 28, 2020
Google News 2 minutes Read
should test cold infected people says kerala cm

ജലദോഷപ്പനി ഉള്ളവരെയും കൊവിഡ് ടെസ്റ്റിന് വിധേയമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗം മറച്ചു വയ്ക്കാനാവില്ലെന്നും ചികിത്സിച്ചില്ലെങ്കിൽ മരണപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ കൊവിഡ് മരണ നിരക്ക് 2.89% ആണ്. സംസ്ഥാനത്തെ മരണനിരക്ക് 0.5% ആണ്. രോഗമുക്തിയുടെ എണ്ണത്തിൽ കേരളം മുന്നിലാണെന്ന് മുഖ്യമന്ത്രി പറയുന്നു.

സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ അഞ്ച് പേർ ഒഴികെ ബാക്കിയെല്ലാവരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. കാസർഗോഡ് 18, പാലക്കാട് 16, കണ്ണൂർ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂർ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, കൊല്ലം, ഇടുക്കി, ആലപ്പുഴ ഒന്ന് എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Read Also:സംസ്ഥാനത്ത് 84 പേർക്ക് കൂടി കൊവിഡ്; ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന കണക്ക്

ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 31 പേർ വിദേശത്ത് നിന്നും 48 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്. കൊവിഡ് ബാധിച്ച് തെലങ്കാന സ്വദേശി മരിക്കുകയും ചെയ്തു. തെലങ്കാന സ്വദേശിയായ അഞ്ജയ് ആണ് മരിച്ചത്. തെലങ്കാനയിലേക്ക് പോകേണ്ട കുടുംബം രാജസ്ഥാനിലേക്കുള്ള ട്രെയിനിൽ തെറ്റി കയറി തിരുവനന്തപുരത്ത് എത്തുകയായിരുന്നു.

Story Highlights- should test cold infected people says kerala cm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here