Advertisement

ട്രോളിംഗ് നിരോധനം ജൂണ്‍ ഒൻപതിന് അര്‍ധരാത്രി മുതല്‍; ഇന്‍ബോര്‍ഡ് വള്ളങ്ങളില്‍ പരമാവധി 30 പേര്‍ മാത്രം

May 28, 2020
1 minute Read
fishing boats

മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ട്രോളിംഗ് നിരോധനം ജൂണ്‍ ഒൻപത് അര്‍ധരാത്രി 12 മണിക്ക് നിലവില്‍ വരും. ജൂലൈ 31 അര്‍ധരാത്രി 12 മണി വരെ 52 ദിവസമാണ് നിരോധനം. കൊവിഡ് 19 മാര്‍ഗനിര്‍ദേശ പ്രകാരം സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍, ട്രോളിംഗ് നിരോധന കാലയളവില്‍ മത്സ്യബന്ധനത്തിന് അനുമതിയുള്ള ഇന്‍ബോര്‍ഡ് വള്ളങ്ങളില്‍ 30 പേരെ മാത്രമേ അനുവദിക്കൂ.

ട്രോളിംഗ് നിരോധന കാലയളവില്‍ തീരപ്രദേശത്തും ഹാര്‍ബറുകളിലും മറ്റും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ യന്ത്രവത്കൃത ബോട്ടുകള്‍ക്ക് ഒരു കാരണവശാലും ഇന്ധനം നല്‍കാന്‍ പാടില്ല. പരമ്പരാഗത തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്ന യാനങ്ങള്‍ക്കൊഴികെ ഇന്ധനം നല്‍കുന്ന ഡീസല്‍ ബങ്കുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കായലിനോടോ ജെട്ടിയോടോ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ ജൂണ്‍ ഒമ്പത് അര്‍ധരാത്രി 12 മണി മുതല്‍ ജൂലൈ 31 അര്‍ധരാത്രി 12 മണി വരെ തുറന്നുപ്രവര്‍ത്തിക്കാന്‍ പാടില്ല. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കാന്‍ തെരഞ്ഞെടുത്ത മത്സ്യഫെഡ് ബങ്കുകള്‍ പ്രവര്‍ത്തിക്കും.

Read Also:ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗം; പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശം

ബോട്ടുകളും ഇന്‍ബോര്‍ഡ് വള്ളങ്ങളും കളര്‍കോഡിംഗ് പൂര്‍ത്തിയാക്കണം. തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന് നിര്‍ദേശം നല്‍കി.

Story Highlights – trawling ban

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top