തിരുവനന്തപുരത്ത് രണ്ട് പ്രതികൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ രണ്ട് ക്രിമിനൽ കേസ് പ്രതികൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വെഞ്ഞാറമൂട്, വാമനപുരം എന്നിവിടങ്ങളിലുള്ളവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരുടേയും രോഗബാധയുടെ ഉറവിടം വ്യക്തമല്ല.

വീടിന് തീയിടുകയും മർദിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് വാമനപുരം സ്വദേശി. ഇയാളെ റിമാൻഡ് ചെയ്യുന്നതിന്റെ ഭാഗമായി സ്രവ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് ഫലം പോസിറ്റീവ് ആയത്. വെട്ടുകേസിലെ പ്രതിയായ വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശിയായ യുവാവിനേയും സ്രവ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.

നേരത്തെ അബ്കാരി കേസിലെ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വെഞ്ഞാറമൂട് സ്വദേശിയായ 40 വയസുകാരനാണ് രോഗബാധ കണ്ടെത്തിയത്. ഇതിന് പിന്നാലെ വെഞ്ഞാറമൂട് സ്റ്റേഷനിലെ സി ഐ അടക്കം 32 പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയിയിരുന്നു.

story highlights- coronavirus, trivandrum, suspects

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top