സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം; വീരേന്ദ്രകുമാറിനെ അനുസ്മരിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

കേരളത്തിലെ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ നിറ സാന്നിധ്യമായിരുന്നു എം. പി. വീരേന്ദ്രകുമാറെന്ന് ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രൻ. മികച്ച ഭരണാധികാരി, എഴുത്തുകാരൻ, വാഗ്മി, സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലകളിലെല്ലാം കഴിവുതെളിയിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു വീരേന്ദ്രകുമാർ. അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിനും ഇടതു ജനാധിപത്യ മുന്നണിക്കും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനും തീരാനഷ്ടമാണെന്നും മന്ത്രി അനുസ്മരിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോടുവച്ചാണ് വീരേന്ദ്രകുമാർ മരണപ്പെട്ടത്. ഭൗതികദേഹം വെള്ളിയാഴ്ച രാവിലെ വയനാട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം നാളെ വൈകീട്ട് നടക്കും. വീരേന്ദ്രകുമാറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നിരവധി പേർ രംഗത്തെത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top