ജീവിക്കാൻ വേറെ വഴിയില്ല; കൊവിഡ് ഭീതിയിലും ജോലിക്കിറങ്ങി അണ്ടർ 19 ലോകകപ്പ് കളിച്ച ഇന്ത്യൻ താരത്തിന്റെ അമ്മ

atharva ankolekar mother covid duty

ജീവിക്കാൻ മറ്റു വഴികൾ ഇല്ലാത്തതിനാൽ കൊവിഡ് ഭീതിയിലും ജോലിക്കിറങ്ങി അണ്ടർ 19 ലോകകപ്പ് കളിച്ച ഇന്ത്യൻ താരത്തിന്റെ അമ്മ. ഓൾറൗണ്ടറായ അഥർവ അങ്കോലേക്കറുടെ അമ്മ വൈദേഹിയാണ് മുംബൈയിൽ കൊവിഡ് ഭീതിക്കിടയിലും കുടുംബം നോക്കാനായി ജോലിക്കിറങ്ങിയത്. ബൃഹാന്‍മുംബൈ ഇലക്ട്രിസിറ്റി സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടില്‍ കണ്ടക്ടറാണ് വൈദേഹി. മുംബൈയിൽ ലോക്ക്ഡൗണിനെ തുടർന്ന് നിർത്തിവച്ചിരുന്ന ബസ് സർവീസ് പുനരാരംഭിച്ചതോടെയാണ് വൈദേഹിയും ജോലിക്കിറങ്ങിയത്.

ബിഎംസിയിലെ തൊഴിലാളികള്‍, പൊലീസ്, ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ എന്നിവരെ അവരവരുടെ ജോലി സ്ഥലങ്ങളിൽ എത്തിക്കുന്ന ബസിലാണ് വൈദേഹിയുടെ ജോലി. ട്രെയിനുകൾ ഇല്ലാത്ത സാഹചര്യത്തിൽ ഇതാണ് അവരുടെ വഴി. അതുകൊണ്ട് തന്നെ കൊവിഡ് പ്രതിരോധത്തിലാണ് താൻ പങ്കെടുക്കുന്നത് എന്നും അതിൽ അഭിമാനമുണ്ടെന്നും വൈദേഹി പറയുന്നു.

Read Also:കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം; കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍

“കൊവിഡ് ബാധ അധികരിച്ചതോടെ അഥർവക്ക് പേടിയായി. അവൻ എന്നെ ജോലിക്ക് പോകാൻ അനുവദിച്ചില്ല. ഞങ്ങൾ താമസിച്ചു കൊണ്ടിരുന്ന കെട്ടിടത്തിൽ ഒരു കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ ബിൽഡിംഗ് അടച്ചുപൂട്ടി. ജോലിക്ക് പോവാതിരുന്നാല്‍ എങ്ങനെ ജീവിക്കാന്‍ പറ്റും? എനിക്കെന്റെ മുഴുവന്‍ ശമ്പളവും വേണം. ഇത് അഥര്‍വയെ പറഞ്ഞു മനസിലാക്കാന്‍ ഒരുപാട് പ്രയാസപ്പെട്ടു.’- വൈദേഹി പറയുന്നു.

അണ്ടർ 19 ഏഷ്യാ കപ്പിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ താരമായിരുന്നു അങ്കോലേക്കർ. ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ ക്വാർട്ടർ ഫൈനലിൽ തകർച്ച നേരിട്ട ഇന്ത്യയെ രവി ബിഷ്ണോയ്ക്കൊപ്പം ഉറച്ചു നിന്ന അങ്കോലേക്കറാണ് കര കയറ്റിയത്. അന്ന് 54 പന്തുകളിൽ 55 റൺസെടുത്താണ് താരം പുറത്തായത്.

Story highlights-atharva ankolekar, mother ,covid duty

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top