Advertisement

കൊവിഡ് വ്യാപനം രൂക്ഷമായ 13 നഗരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

May 29, 2020
Google News 2 minutes Read
corona india

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ 13 നഗരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുന്നുവെന്ന് സൂചനകള്‍. കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സാഹചര്യം വിലയിരുത്തി. ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ ഇരുപതിനായിരത്തിലേക്കും ഗുജറാത്തില്‍ മരണസംഖ്യ ആയിരത്തിലേക്കും അടുക്കുകയാണ്.

മുംബൈ, പൂനെ, താനെ, അഹമ്മദാബാദ്, ഡല്‍ഹി, ചെന്നൈ, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, ഇന്‍ഡോര്‍, ജയ്പൂര്‍, ജോധ്പുര്‍ നഗരങ്ങളിലെ കൊവിഡ് സാഹചര്യം കേന്ദ്രസര്‍ക്കാര്‍ അവലോകനം ചെയ്തു. രാജ്യത്തെ എഴുപത് ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത് ഈ പതിമൂന്ന് നഗരങ്ങളില്‍ നിന്നാണെന്നാണ് വിലയിരുത്തല്‍.

ഈ നഗരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ കേന്ദ്രം തയാറെടുക്കുന്നുവെന്നാണ് സൂചന. സംസ്ഥാനങ്ങളെ സഹായിക്കാന്‍ കൂടുതല്‍ വിദഗ്ധ സംഘങ്ങളെ നിയോഗിച്ചേക്കും. തമിഴ്‌നാട്ടില്‍ ആകെ പോസിറ്റീവ് കേസുകള്‍ 19372 ഉം മരണം 145 ഉം ആയി. ഗുജറാത്തില്‍ 367 പുതിയ കേസുകളും 22 മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകള്‍ 15572 ഉം മരണം 960 ഉം ആയി ഉയര്‍ന്നു.

ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1024 പോസിറ്റീവ് കേസുകളാണ്. ആകെ കൊവിഡ് കേസുകള്‍ 16281 ആയി. 13 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 316 ആയി.

Story Highlights: Central government to focus on 13 cities in the country

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here