Advertisement

വൈകീട്ട് ജനലുകൾ അടച്ചിടണം; ശരീരം മൂടുന്ന വസ്ത്രം ധരിക്കണം; കൊവിഡ് കാലത്തെ പകർച്ച വ്യാധികൾ തടയാൻ നിർദേശങ്ങൾ നൽകി മുഖ്യമന്ത്രി

May 29, 2020
Google News 1 minute Read
cm guidelines prevent other epidemic

മഴക്കാല പകർച്ച വ്യാധികളുടെ നിയന്ത്രണത്തിന് കൊവിഡ് കാലത്ത് കൂടുതൽ പ്രാധാന്യം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പനി പ്രധാന രോഗലക്ഷമണായിട്ടുള്ള, ഡെങ്കി, എച്ച്1എൻ1 എന്നിവയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. പകർച്ച വ്യാധികൾ തടയാൻ മാർഗ നിർദേശങ്ങൾ മുഖ്യമന്ത്രി പുറപ്പെടുവിച്ചു.

ടെറസ്, പൂച്ചട്ടി, ഫ്രിഡ്ജിലെ ട്രേയിലും വീടിന്റെ പരിസരത്ത്, മറ്റും കെട്ടികിടക്കുന്ന വെള്ളം ഒഴിച്ച് കളയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശൂചീകരണമായി ആചരിക്കുന്ന ഞായറാഴ്ച ഇക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. കൊതുകുവല ഉപയോഗിക്കുന്നത് നല്ലതാണ്. ആരോഗ്യവകുപ്പും, തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് നടത്തുന്ന ഫോഗിംഗ് രോഗം കണ്ടെത്തിയവരുടെ വീട്ടിൽ നിർബന്ധമായും ചെയ്യേണ്ടതാണ്.

Read Also : സംസ്ഥാനത്ത് നിലവിൽ സമൂഹവ്യാപനമില്ല; സമ്പർക്ക രോഗബാധയുടെ തോത് കൂടുതൽ കണ്ണൂരിൽ

കന്നുകാലികളെ സംരക്ഷിക്കുന്ന തൊഴുത്തുകളിലും വെള്ളം കെട്ടികിടക്കുന്നത് ഒഴിവാക്കണം. തൊഴുത്തിൽ പോകുമ്പോൾ ഗൺ ബൂട്ടുകളും, കൊയുറകളും ധരിക്കണം. മഴക്കാലം കഴിഞ്ഞാലുടൻ വയലിൽ മേയാൻ വിടരുത്. അലഞ്ഞ് തിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കളെയും ശ്രദ്ധിക്കണം.

വൈകുന്നേരം മുതൽ രാവിലെ വരെ വാതിലും ജനലുകളും അടച്ചിടാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ച് വൈകീട്ട് നാല് മണി മുതൽ 7 മണി വരെ ജനലുകൾ അടച്ചിടണം. വീട്ടിൽ കഴിയുന്നവർ വസ്ത്ര ധാരണത്തിൽ ശ്രദ്ധിക്കണം. ശരീരം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊതുകുവല ഉപയോഗിക്കുന്നതും നല്ലതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Story Highlights- cm guidelines prevent other epidemic

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here