തകര്‍ന്ന വീട്ടില്‍, തുണയില്ലാതെ കഴിഞ്ഞിരുന്ന വയോധികയ്ക്ക് വീട് പണിത് നല്‍കി ജനമൈത്രി പൊലീസ്

തകര്‍ന്ന വീട്ടില്‍, തുണയില്ലാതെ കഴിഞ്ഞിരുന്ന വയോധികയ്ക്ക് വീട് പണിത് നല്‍കി കയ്പമംഗലം ജനമൈത്രി പൊലീസ്. കയ്പമംഗലം കമ്പനിക്കടവ് കടപ്പുറത്ത് താമസിക്കുന്ന ഫാത്തിമയ്ക്കാണ് കയ്പമംഗലം ജനമൈത്രി പൊലീസ് വീട് നിര്‍മിച്ച് നല്‍കിയത്. ഫാത്തിമയുടെ വീട് കാലപ്പഴക്കത്താല്‍ തകര്‍ന്ന നിലയിലായിരുന്നു.
Read Also:കൊവിഡ്: പാലക്കാട് ജില്ലയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി
ഫാത്തിമയുടെ ഭര്‍ത്താവ് ചക്കാമഠത്തില്‍ അബ്ദുള്‍ റഹ്മാന്‍ മരിച്ചതിന് ശേഷം നാല് വര്‍ഷമായി ഒറ്റയ്ക്കാണ് താമസം. മക്കളില്ല. ജനമൈത്രി പൊലീസ് ബീറ്റിന്റെ ഭാഗമായുള്ള വീട് സന്ദര്‍ശനത്തിനിടെയാണ് വയോധികയായ ഫാത്തിമയുടെ വീട് ശ്രദ്ധയില്‍പ്പെട്ടത്. കടലിനോട് ചേര്‍ന്ന് താമസിക്കുന്നതിനാല്‍ സര്‍ക്കാറിന്റെ ഭവന പദ്ധതികളിലും ഇടം നേടാനായില്ല. ഫാത്തിമയുടെ നിസഹായവസ്ഥ കണ്ടറിഞ്ഞ പൊലീസ് വീട് നിര്‍മിച്ച് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. സിപി മുഹമ്മദ് മെമ്മോറിയല്‍ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് വീട് പണി പൂര്‍ത്തിയാക്കിയത്. 400 ചതുരശ്ര അടിയില്‍ അഞ്ച് ലക്ഷം രൂപ ചിലവിട്ടാണ് വീട് നിര്‍മിച്ചത്. 2 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി. നിര്‍മാണം പൂര്‍ത്തിയാക്കിയ വീടിന്റെ കൈമാറ്റം ബെന്നി ബെഹനാന്‍ എംപി നിര്‍വ്വഹിച്ചു. കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടിവി സുരേഷ് ബാബു, കയ്പമംഗലം എസ്‌ഐ കെഎസ് സുബിന്ത്, പഞ്ചായത്തംഗം സീന സജീവന്‍, നൗഷാദ് ആറ്റുപറമ്പത്ത്, ഹിലാല്‍ കുരിക്കള്‍ എന്നിവര്‍ പങ്കെടുത്തു.
Story highlights-Janamaithri police build house for old woman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here