കണ്ണൂർ വിമാനത്താവളത്തിൽ ശരീര താപനില അളക്കാൻ നൂതന സംവിധാനം

ശരീര താപനില പരിശോധിക്കാൻ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇനി നൂതന സംവിധാനം. ഇന്ത്യയിലെ ആദ്യത്തെ തെർമൽ സ്‌ക്രീനിംഗ് സ്മാർട് ഗേറ്റ് കണ്ണൂർ വിമാനത്താവളത്തിൽ സ്ഥാപിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ കെ സുധാകരൻ എംപി മുൻകയ്യെടുത്താണ് തെർമൽ സ്‌ക്രീനിംഗ് സംവിധാനം ഒരുക്കിയത്.

നാല് തെർമൽ സ്‌ക്രീനിംഗ് യൂണിറ്റാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്ഥാപിച്ചത്. ഒരേ സമയം പത്തിൽ കൂടുതൽ പേരെ ഈ സംവിധാനം ഉപയോഗിച്ച് പരിശോധിക്കാം. പത്ത് മീറ്റർ ദൂരത്ത് നിന്ന് ശരീര ഊഷ്മാവ് അളക്കാൻ സാധിക്കും. പരിശോധനയ്ക്കായുള്ള യാത്രക്കാരുടെ നീണ്ട ക്യൂ ഒഴിവാക്കാനുമാകും. തെർമൽ ക്യാമറയില്‍ ശരീര ഊഷ്മാവ് അളക്കുന്നതിനൊപ്പം മറ്റൊരു ഡിജിറ്റൽ ക്യാമറയിൽ യാത്രക്കാരന്റ ചിത്രവും വിവരങ്ങളും രേഖപ്പെടുത്തുകയും ചെയ്യും.

Read Also:കുവൈറ്റിൽ കൊവിഡ് ബാധിച്ച് കണ്ണൂർ സ്വ​ദേശി മരിച്ചു

ഇന്റർനാഷണൽ, ഡൊമസ്റ്റിക് ടെർമിനലുകളിൽ ആണ് യാത്രക്കാർക്കുള്ള സ്മാർട്ട് ഗേറ്റ് തെർമൽ സ്‌ക്രീനിംഗ് സംവിധാനം സ്ഥാപിച്ചത്. വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന ഉദ്യോഗസ്ഥരെയും മറ്റും പരിശോധിക്കാൻ ഓട്ടോമാറ്റിക്ക് തെർമൽ ചെക്കിംഗ് സിസ്റ്റവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ലണ്ടനിൽ നിന്നാണ് തെർമൽ സ്‌ക്രീനിംഗ് സ്മാർട് ഗേറ്റ് കണ്ണൂരിലെത്തിച്ചത്.

Story highlights-kannur airport set up thermal scanning,smart gate for passengers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top