കൃഷിക്കായി കവടിയാർ കൊട്ടാരത്തിന്റെ രണ്ട് ഏക്കർ സ്ഥലം വിട്ടുനൽകി രാജകുടുംബാംഗങ്ങൾ

കൃഷിക്കായി കവടിയാർ കൊട്ടാരവളപ്പ് വിട്ടുനൽകി തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ. രണ്ട് ഏക്കർ സ്ഥലമാണ് കൃഷിക്കായി കർഷക സംഘത്തിന് വിട്ടുനൽകിയത്. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി കൃഷിയുത്സവത്തിന് തുടക്കം കുറിച്ചു.
തരിശ് ഭൂമി കണ്ടെത്തി കഷി ചെയ്യാമെന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണ് കർഷക സംഘം രാജകുടുംബാംഗങ്ങളെ സമീപിച്ചത്. അനൂകൂലമായ നിലപാടായിരുന്നു രാജകുടുംബാംഗങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായത്. തുടർന്ന് രണ്ട് ഏക്കർ സ്ഥലം കൃഷിക്കായി വിട്ടു നൽകുകയും ചെയ്തു. എംഎൽഎ വി കെ പ്രാശാന്ത്, എം വിജയകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി കൃഷിയാരംഭത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
Read Also:മലപ്പുറത്ത് മഴയിലും കാറ്റിലും വ്യാപകമായി കൃഷി നശിച്ചു
കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു സംരംഭത്തിന് സഹായം നൽകിയതെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി പറഞ്ഞു. കർഷക സംഘത്തിലെ അഞ്ച് പേരെയാണ് കൃഷിക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ കൊട്ടാരത്തിന് മുൻവശത്തെ 75 സെന്റ് സ്ഥലത്താണ് കൃഷിയിറക്കുന്നത്.
Story highlights-kawadiyar palace land gave for farming
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here