മലപ്പുറത്ത് മഴയിലും കാറ്റിലും വ്യാപകമായി കൃഷി നശിച്ചു

മലപ്പുറം ജില്ലയിൽ വിവിധ ഇടങ്ങളിൽ ഉണ്ടായ വേനൽ മഴയിലും കാറ്റിലും വ്യാപക കൃഷി നാശം. വള്ളിക്കുന്ന് പഞ്ചായത്തിലെ കൊടക്കാട് പ്രദേശത്തെ വാഴ കർഷകരെയാണ് കാലാവസ്ഥ ഏറെ പ്രതികൂലമായി ബാധിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ ഉണ്ടായ മഴയിലും കാറ്റിലും വള്ളിക്കുന്ന് കൊടക്കാട് പ്രദേശത്ത് വ്യപകമായി കൃഷി നശിച്ചു. ആയിരക്കണക്കിന് വാഴകളാണ് നശിച്ചത്.
ഇടിയും മിന്നലും തെങ്ങ് കർഷകരെയും ബാധിച്ചു. ഇനിയും തീരാത്ത പ്രളയത്തിന്റെ ദുരിതത്തിൽ നിന്നു കര കയറും മുൻപാണ് വീണ്ടും കർഷകർ പ്രതിസന്ധിയിൽ ആയത്. സാങ്കേതിക കാരണങ്ങൾ ചൂണ്ടി ഇൻഷൂറൻസ് തുക പോലും ലഭിക്കാത്തതും കർഷകരെ നിരാശരാക്കുന്നുണ്ട്.
Read Also: എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും
കടം കയറി വലയുന്ന കർഷകർ ആത്മഹത്യയുടെ വക്കിലാണെന്നും അടിയന്തര ധനസഹായം എല്ലാവർക്കും ഉറപ്പ് വരുത്തണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്. ഉത്പന്നങ്ങൾക്ക് മതിയായ വില ലഭിക്കാത്തതും ലോക്ക് ഡൗണുമെല്ലാം ജില്ലയിലെ കർഷകരെ ദുരിത കയത്തിലാകുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
farmers, malppuram, heavy rain and wind
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here