Advertisement

കൊവിഡ് സംശയിക്കുന്നവരുടെ സാമ്പിളുകളുമായി കുരങ്ങന്മാർ കടന്നു; ആശങ്ക

May 29, 2020
Google News 2 minutes Read
monkey

കൊവിഡ് സംശയിക്കുന്നവരുടെ സാമ്പിളുകളുമായി കുരങ്ങന്മാർ കടന്നു. ഉത്തർപ്രദേശിലെ മീററ്റ് മെഡിക്കൽ കോളജിലാണ് സംഭവം. സാമ്പിളുകൾ ലാബ്​ ടെക്​നിഷ്യൻ ആശുപത്രിയിലേക്ക്​ കൊണ്ടു വരുന്നതിനിടെ കുരങ്ങന്മാർ തട്ടിയെടുക്കുകയായിരുന്നു. സംഭവം ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

കൊവിഡ് ടെസ്റ്റിനായി മൂന്ന് പേരിൽ നിന്ന് ശേഖരിച്ച സാമ്പിളുകളാണ് കുരങ്ങന്മാർ തട്ടിയെടുത്തത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സാമ്പിൾ കൈവശം വച്ചിരിക്കുന്ന കുരങ്ങനെ വീഡിയോയിൽ കാണാം. സാമ്പിൾ തിരിച്ചുകിട്ടാൻ പല ശ്രമങ്ങളും നടത്തിയെങ്കിലും വിഫലമായി.

Read Also:പത്തനംതിട്ട ജില്ലയില്‍ രണ്ടാമത്തെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ സജ്ജമായി

അതേസമയം, ഡോക്​ടർമാർ വീണ്ടും സാമ്പിളെടുത്ത്​ പ്രശ്​നം പരിഹരിച്ചു. ഇതിന്​ മുമ്പും സമാനമായ സംഭവങ്ങൾ ആശുപത്രിയിലുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സംഭവത്തെ കുറിച്ച്​ വിശദമായ അന്വേഷണം നടത്തുമെന്ന്​ മീററ്റ്​ ജില്ലാ ഒാഫീസർ അനിൽ ദിൻങ്കാര പറഞ്ഞു.

Story highlights-Monkeys run away with samples of suspected Covid-19 patients

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here