വീരേന്ദ്രകുമാറിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് രാഹുൽ ​ഗാന്ധി

mp veerendrakumar-rahul gandhi

എം. പി വീരേന്ദ്രകുമാർ എംപിയുടെ വേർപാടിൽ അനുശോചനം അറിയിച്ച് കോൺ​ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ​​ഗാന്ധി.
എഴുത്തുകാരനും മാതൃഭൂമി ഗ്രൂപ്പിന്റെ മാനേജിം​ഗ് ഡയറക്ടറുമായ എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ ഖേദം രേഖപ്പെടുത്തുന്നുവെന്നും ദുഃഖത്തിന്റെ ഈ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും അനുശോചനം അറിയിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

Read Also:വീരേന്ദ്രകുമാർ എല്ലാ രംഗത്തും ശോഭിച്ച വ്യക്തി: ഉമ്മൻ ചാണ്ടി

ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു എം പി വീരേന്ദ്രകുമാറിന്റെ അന്ത്യം. സംസ്‌കാരം ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ വയനാട് കല്‍പറ്റയിൽ നടക്കും. നിരവധി പ്രമുഖർ വീരേന്ദ്രകുമാറിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് രം​ഗത്തെത്തി.

Story highlights-rahul gandhi condoles death of m p veerendra kumar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top