സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കൊവിഡ്; രണ്ട് പേർക്ക് രോഗം സമ്പർക്കത്തിലൂടെ

58 confirmed with covid kerala

സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ ജില്ലയിൽ നിന്നുള്ള 10 പേർക്കും പാലക്കാട് ജില്ലയിൽ നിന്നുള്ള 9 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള 8 പേർക്കും കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും കാസർഗോഡ് ജില്ലയിൽ നിന്നുള്ള 3 പേർക്കും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 2 പേർക്കും കോട്ടയം ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ 7 എയർ ഇന്ത്യ ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു. തിൽ ആലപ്പുഴ ജില്ലയിൽ കരൾ രോഗബാധയെ തുടർന്ന് ചികിത്സയിലായിരിക്കെ ഇന്നലെ മരണമടഞ്ഞ വ്യക്തിയുടെ പരിശോധനാഫലവും ഉൾപെടുന്നു.

17 പേർ വിദേശത്ത് നിന്നും (കുവൈറ്റ്-6, യു.എ.ഇ.-6, ഒമാൻ2, സൗദി അറേബ്യ-1, ഖത്തർ-1, ഇറ്റലി-1) 31 പേർ മറ്റ് സംസ്ഥാനങ്ങളിൽ (മഹാരാഷ്ട്ര-19, തമിഴ്‌നാട്-9, തെലുങ്കാന-1, ഡൽഹി-1, കർണാടക-1) നിന്നും വന്നതാണ്. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും (പാലക്കാട്) 2 പേർക്ക് സമ്പർക്കത്തിലൂടെയും (കൊല്ലം, പാലക്കാട്) രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. മലപ്പുറം ജില്ലയിൽ നിന്നുള്ള 4 പേരുടെയും (ഒരു പാലക്കാട് സ്വദേശി) തൃശൂർ ജില്ലയിൽ നിന്നുള്ള 3 പേരുടെയും തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനഫലമാണ് നെഗറ്റീവ് ആയത്. 624 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 575 പേർ കോവിഡ് മുക്തരായി.

എയർപോർട്ട് വഴി 17,720 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 97,952 പേരും റെയിൽവേ വഴി 9796 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 1,27,089 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,30,157 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,28,953 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1204 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 243 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3206 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 65,002 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 62,543 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 12,255 സാമ്പിളുകൾ ശേഖരിച്ചതിൽ 11,232 സാമ്പിളുകൾ നെഗറ്റീവ് ആയി.

ഇന്ന് 5 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. തിരുവനന്തപുരം ജില്ലയിലെ മാണിക്കൽ, പാലക്കാട് ജില്ലയിലെ പാലക്കാട് മുൻസിപ്പാലിറ്റി, തച്ചമ്പാറ, പട്ടാമ്പി, കോട്ടയം ജില്ലയിലെ മാടപ്പള്ളി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. നിലവിൽ ആകെ 106 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Story Highlights- 58 confirmed with covid kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top