ആഗ്രയിൽ ശക്തമായ കാറ്റും മഴയും; മൂന്ന് പേർ മരിച്ചു; താജ്മഹലിന് കേടുപാട്
ആഗ്രയിൽ ശക്തമായ ഇടിമിന്നലും കാറ്റും മഴയും. ഇടിമിന്നലിൽ മൂന്ന് പേർ മരിച്ചു. കാറ്റിലും മഴയിലും താജ്മഹലിനും കേടുപാടുകളുണ്ടെന്നാണ് വിവരം. മണിക്കൂറിൽ 124 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിച്ചു.
ശക്തമായ കാറ്റും മഴയുമാണ് ഉണ്ടായത്. ഇരുപതിൽ അധികം വീടുകളും നിരവധി വാഹനങ്ങളുമാണ് തകർന്നത്. താജ്മഹലിന്റെ പിൻഗേറ്റിൽ പതിപ്പിച്ച മാർബിൾ ഫലകങ്ങളും റെഡ് സ്റ്റോണുകളും തകർന്നു. പ്രദേശത്തെ നിരവധി മരങ്ങളും നിലംപതിച്ചിട്ടുണ്ട്.
Read Also: ട്രംപിന്റെ ഇന്ത്യാ സന്ദർശനം; ചരിത്രത്തിൽ ആദ്യമായി താജ്മഹലിലെ ശവകുടീരങ്ങൾ വൃത്തിയാക്കി യുപി സർക്കാർ
ഇതാദ്യമല്ല പ്രണയകുടീരത്തിന് ഇടിമിന്നലിൽ നാശമുണ്ടാകുന്നത്. നേരത്തെ 2018 ഏപ്രിൽ 11നും മെയ് രണ്ടിനും ഇതുപോലെയുള്ള നാശനഷ്ടം താജ്മഹലിന് വന്നിരുന്നു.
അതേസമയം കേരളത്തിലും മഴ കനക്കുകയാണ്. അടുത്ത മാസം ഒന്നാം തീയതി മുതൽ കാലവർഷം തുടങ്ങുമെന്നാണ് വിവരം. മഴക്കാല പ്രതിരോധ പ്രവർത്തനങ്ങൾ കേരളത്തിൽ ശക്തമാക്കിയിട്ടുണ്ട്.
tajmahal, thunder storm, damage, 3 death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here