ബെവ്ക്യൂ ആപ്പിലെ ബാർകോഡ് പ്രശ്നം; ബദൽ മാർഗവുമായി ബെവ്കോ

bevq bevco barcode

മദ്യവില്പനക്കുള്ള മൊബൈൽ ആപ്ലിക്കേഷൻ ബെവ്ക്യുവിലെ ബാർ കോഡ് റീഡിംഗുമായി ബന്ധപ്പെട്ട പ്രശ്നം തുടരുന്ന സാഹചര്യത്തിൽ ബദൽ മാർഗവുമായി ബെവ്കോ. മദ്യവിതരണത്തിൻ്റെ മൂന്നാം ദിവസവും ആശയക്കുഴപ്പം തുടരുകയായിരുന്നു. അതിൻ്റെ പശ്ചാത്തലത്തിലാണ് ബെവ്കോ ബദൽ മാർഗവുമായി രംഗത്തെത്തിയിരിക്കുന്നത്.

Read Also: സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ചു; ബെവ്ക്യൂവിൽ നാളത്തേക്കുള്ള ബുക്കിങ് ആരംഭിച്ചു

ബുക്ക് ചെയ്തവരുടെ പട്ടിക മദ്യ വിതരണ കേന്ദ്രങ്ങൾക്ക് കൈമാറാനാണ് പുതിയ തീരുമാനം. ഈ പട്ടിക പരിശോധിച്ച് മദ്യ വിതരണ കേന്ദ്രങ്ങൾ ബുക്കിംഗ് ഉറപ്പ് വരുത്തും. പുതിയ ക്രമീകരണം താത്കാലികമായിരിക്കുമെന്നും ബെവ്കോ പറയുന്നു.

അതേ സമയം, മദ്യവില്പനയുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിൻ്റെ പശ്ചാത്തലത്തിൽ കൂടുതൽ പരിശോധനകൾ നടത്താൻ എക്സൈസും ബെവ്കോയും തീരുമാനിച്ചിട്ടുണ്ട്.

4 ലക്ഷത്തിലധികം ഇ-ടോക്കണുകളാണ് ഇന്ന് മദ്യം വാങ്ങാനായി ഇന്നലെ വിതരണം ചെയ്തത്. ബുക്കിംഗ് അനുവദിച്ച 2 മണിക്കൂറിൽ 26 ലക്ഷം ആളുകൾ ആപ്പിലെത്തിയെന്നാണ് ബെവ്കോ അറിയിച്ചത്. ആപ്പിൻ്റെ സാങ്കേതിക പ്രശ്നം പരിഹരിച്ചു എന്നും ബെവ്കോ അറിയിച്ചു.

Read Also: ബെവ് ക്യൂ വഴി മദ്യവിൽപന തുടരാൻ തീരുമാനം; അഴിമതി മൂടിവയ്ക്കാനുള്ള ശ്രമമെന്ന് ചെന്നിത്തല

അതേസമയം, ബെവ്ക്യൂ ആപ്പിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പരിമിതികളെക്കുറിച്ച് മന്ത്രി ടിപി രാകൃഷ്ണൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ വിദേശമദ്യം വിതരണം ചെയ്യുന്നതിന് വികസിപ്പിച്ച ബെവ് ക്യൂ മൊബൈൽ ആപ്പിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പരിമിതികളെക്കുറിച്ച് സംസ്ഥാന ബിവറേജസ് കോർപറേഷനിൽ നിന്നും സ്റ്റാർട്ടപ്പ് മിഷനിൽ നിന്നുമാണ് മന്ത്രി വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ചു നടന്ന പ്രവർത്തനങ്ങൾ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി വിലയിരുത്തിയിരുന്നു.

Story Highlights: bevq barcode issue bevco with alternative idea

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top