സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ചു; ബെവ്ക്യൂവിൽ നാളത്തേക്കുള്ള ബുക്കിങ് ആരംഭിച്ചു

ബെവ്ക്യൂ ആപ്പിലെ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്ന് ബെവ്‌കോ അധികൃതർ. ആപ്പിൽ നാളത്തേക്കുള്ള ബുക്കിങ് ആരംഭിച്ചു. നാളത്തേക്ക് 4 ലക്ഷം ഇ-ടോക്കണുകൾ വിതരണം ചെയ്യുമെന്നും ബെവ്‌കോ അറിയിച്ചു.
ബെവ്ക്യൂ പുറത്തിറങ്ങി ആദ്യ ദിനം തന്നെ സേവനം ലഭ്യമാക്കിയത് 2,25000ത്തോളം പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അതേസമയം, ബെവ്ക്യൂ ആപ്പിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പരിമിതികളെക്കുറിച്ച് മന്ത്രി ടിപി രാകൃഷ്ണൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ വിദേശമദ്യം വിതരണം ചെയ്യുന്നതിന് വികസിപ്പിച്ച ബെവ് ക്യൂ മൊബൈൽ ആപ്പിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പരിമിതികളെക്കുറിച്ച് സംസ്ഥാന ബിവറേജസ് കോർപറേഷനിൽ നിന്നും സ്റ്റാർട്ടപ്പ് മിഷനിൽ നിന്നുമാണ് മന്ത്രി വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ചു നടന്ന പ്രവർത്തനങ്ങൾ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി വിലയിരുത്തി.
Story highlights- bevq began booking for tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here