കൊവിഡ് പ്രതിരോധം; പാർലമെന്റിലും ശുചീകരണം

കൊറോണ വൈറസിനെതിരെയുള്ള ചെറുത്തുനിൽപിനായി പാർലമെന്റിലും പരിസരത്തും ശുചീകരണം. ആറ് പാർലമെന്റ് ജീവനക്കാർക്ക് കൊവിഡ് പിടിപെട്ടതിനാലാണ് ഇത്തരത്തിലൊരു നടപടി. കെട്ടിടങ്ങളുടെ പുറം ഭാഗവും അകത്തും, വിശ്രമ മുറികളിൽ എല്ലാം തന്നെ ശുചീകരണം നടത്തി. സോഡിയം ഹൈഡ്രോക്ലോറൈഡ് തുടങ്ങിയ ശക്തമായ അണുനാശിനികൾ ഇതിനായി ഉപയോഗിച്ചു.
Read Also: കൊവിഡ് വ്യാപനം കണ്ടെത്താനുള്ള പരിശോധനയ്ക്ക് സംസ്ഥാനങ്ങൾക്ക് അനുമതി
പാർലമെന്റ് കെട്ടിടത്തിനുള്ളിൽ പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമരാമത്ത് വകുപ്പ് (സിപിഡബ്ല്യുഡി), ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻഡിഎംസി) വകുപ്പുകൾക്ക് പുറമേ മറ്റ് വിഭാഗങ്ങളിലും ശുചീകരണം നടത്തി. മാർച്ച് 21 നും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ലോക്‌സഭാ സ്പീക്കർ ഓം ബിർള നടത്തിയ പരിശോധനകൾക്ക് ശേഷമായിരുന്നു ശുചീകരണം.
ഇപ്പോഴും ഉദ്യോഗസ്ഥർ വർക്ക് ഫ്രം ഹോം ആയി പ്രവർത്തിക്കുന്നുണ്ട്. കൊവിഡിനെതിരെ മുൻകരുതലായാണിത്. കെട്ടിടത്തിനുള്ളിൽ ഉള്ള ആളുകൾ തമ്മിൽ സമ്പർക്കം കുറക്കാനും നടപടിയെടുത്തിരിക്കുന്നു.
covid, parliament cleaned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here