കൊവിഡ് വ്യാപനം കണ്ടെത്താനുള്ള പരിശോധനയ്ക്ക് സംസ്ഥാനങ്ങൾക്ക് അനുമതി

icmr allows state check covid spread

കൊവിഡ് വ്യാപനം കണ്ടെത്താനുള്ള പരിശോധനയ്ക്ക് സംസ്ഥാനങ്ങൾക്ക് അനുമതി. സംസ്ഥാനങ്ങൾക്ക് പഠനം നടത്താമെന്ന് ഐസിഎംആർ.  എലീസ കിറ്റ് ഉപയോഗിച്ചായിരിക്കണം പഠനമെന്ന് നിർദേശം.

വേഗത്തിൽ പരിശോധനകൾ നടപ്പാകാനും, എലിസ കിറ്റുകളുടെ ലഭ്യത ഉറപ്പുവരുത്താനും ഐസിഎംആർ ഇതിന്റെ സാങ്കേതിക വിദ്യ നിരവധി ഫാർമ കമ്പനികൾക്ക് നൽകിയിട്ടുണ്ട്. സംസ്ഥാനങ്ങൾക്കും, കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും വേണമെങ്കിൽ വേണ്ട സഹായം നൽകുമെന്ന് ഐസിഎംആർ അറിയിച്ചിട്ടുണ്ട്.

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 7964 പോസിറ്റീവ് കേസുകളും 265 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ആകെ പോസിറ്റീവ് കേസുകൾ 173763 ആയി. ഇതുവരെ 4971 പേർ മരിച്ചു.

Story Highlights- icmr allows state check covid spread

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top