Advertisement

കൊവിഡ്; വയനാട്ടില്‍ 224 പേര്‍ കൂടി നിരീക്ഷണത്തില്‍

May 30, 2020
Google News 1 minute Read
wayanad

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് 224 പേരെ കൂടി പുതുതായി നിരീക്ഷണത്തിലാക്കി. ജില്ലയില്‍ നിലവില്‍ 3772 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പെടുന്ന 786 ആളുകള്‍ ഉള്‍പ്പെടെ 1282 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ശനിയാഴ്ച്ച 285 പേര്‍ നിരീക്ഷണ കാലാവാധി പൂര്‍ത്തിയാക്കി. നിലവില്‍ രോഗം സ്ഥിരീകരിച്ച ഏഴ് പേര്‍ ഉള്‍പ്പെടെ 15 പേര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.

ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 1796 ആളുകളുടെ സാമ്പിളുകളില്‍ 1548 എണ്ണത്തിന്റെ ഫലം ലഭിച്ചു. 1519 എണ്ണം നെഗറ്റീവാണ്. 243 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 1833 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 1720 ഉം നെഗറ്റീവാണ്.

Read Also:സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കൊവിഡ്; രണ്ട് പേർക്ക് രോഗം സമ്പർക്കത്തിലൂടെ

ജില്ലയിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ 1777 വാഹനങ്ങളിലായി എത്തിയ 3372 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 292 പേര്‍ക്ക് കൗണ്‍സലിംഗും സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി വീടുകളില്‍ കഴിയുന്ന 56 രോഗികള്‍ക്ക് ആവശ്യമായ പരിചരണവും നല്‍കി.

Story highlights-covid19: 224 new people under observation in Wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here