പ്രവാസികളുടെ ക്വാറന്റീന്‍ സൗജന്യമാക്കണം; യുഡിഎഫ് സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്

udf

പ്രവാസികളുടെ ക്വാറന്റീന്‍ സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിലും മറ്റുജില്ലകളില്‍ കളക്ടറേറ്റുകള്‍ക്ക് മുന്നിലുമാണ് പ്രതിഷേധം.

പ്രതിഷേധത്തിന്റെ ഭാഗമായി നേതാക്കളും ജനപ്രതിനിധികളും ഉള്‍പ്പെടെ ഉപവസിക്കും. ക്വാറന്റീന്‍ ഫീസ് ഈടാക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രവാസികളോടുള്ള വെല്ലുവിളി ആണെന്നാണ് പ്രതിപക്ഷ ആക്ഷേപം. മടങ്ങി വരുന്ന മലയാളികള്‍ക്ക് ക്വാറന്റീന്‍ സൗകര്യമൊരുക്കിയെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വെറും വീമ്പു പറച്ചില്‍ മാത്രമായിരുന്നുവെന്നും പ്രവാസികളോട് മുഖ്യമന്ത്രി ക്രൂരത കാട്ടരുത് എന്നുമാണ് പ്രതിപക്ഷ നിലപാട്.

Story Highlights: expatriates quarantine; UDF state wide protest today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top