ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന സമ്പൂർണ ലോക്ക് ഡൗൺ പിൻവലിക്കാനൊരുങ്ങി കർണാടക

കർണാടകയിൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന സമ്പൂർണ ലോക്ക് ഡൗൺ പിൻവലിക്കാൻ തീരുമാനമായി. ഇതനുസരിച്ച് നാളെ മുതൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക് ഡൗൺ ഉണ്ടായിരിക്കില്ലെന്ന് കർണാടക സർക്കാർ ഇന്ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
മറ്റുള്ള ദിവസങ്ങളിൽ പ്രവർത്തിക്കുന്നത് പോലെയുള്ള സേവനങ്ങൾ ഞായറാഴ്ച രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയും പൊതുജനങ്ങൾക്ക് ലഭ്യമാകും.
Read Also:ക്വാറന്റീനിൽ കഴിയുന്നതിനിടെ ലോക്ക് ഡൗൺ ലംഘനം; കുന്നംകുളത്ത് രണ്ട് പേർ അറസ്റ്റിൽ
ഇതിനു പുറമേ, 31ന് രാജ്യവ്യാപകമായുള്ള ലോക്ക് ഡൗൺ കാലാവധി അവസാനിക്കാനിരിക്കെ എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും പുനഃരാരംഭിക്കാനുള്ള തയാറെടുപ്പിലാണ് കർണാടക സർക്കാർ. അടുത്ത മാസം മുതൽ ആരാധനാലയങ്ങൾ തുറക്കാൻ കഴിയുമെന്നും ഇക്കാര്യങ്ങൾ പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ടെന്നും കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞിരുന്നു.
Story highlights-Karnataka ,complete lockdown on Sundays
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here