Advertisement

നാലാം ഘട്ട ലോക്ക്ഡൗണ്‍ നാളെ അവസാനിക്കും; ഇളവുകളോടെ നീട്ടാന്‍ സാധ്യത

May 30, 2020
Google News 2 minutes Read
lockdown coronavirus india

കൊവിഡ് 19 രോഗ വ്യാപനം തടയാന്‍ രാജ്യത്ത് പ്രഖ്യാപിച്ച നാലാം ഘട്ട ലോക്ക്ഡൗണ്‍ നാളെ അവസാനിക്കും. ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കുമെന്നാണ് സൂചന. ലോക്ക്ഡൗണ്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തി. പ്രധാനമന്ത്രി  നാളെ മന്‍കിബാത്ത് പരിപാടിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും.

നാലാം ഘട്ടം അവസാനിക്കുബോള്‍ സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ നിശ്ചയിക്കാന്‍ കൂടുതല്‍ അധികാരം നല്‍കുമെന്നാണ് സൂചന. നാലാം ഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് ഉണ്ടാവുന്നത്. മരണ നിരക്കിലും വന്‍വര്‍ധനയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 7964 പേര്‍ക്കാണ് ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് 7000നു മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 265 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടത്. ഇതും റെക്കോര്‍ഡ് എണ്ണമാണ്. 1,73,763 രോഗികളാണ് നിലവില്‍ രാജ്യത്ത് ഉള്ളത്. ഇതുവരെ 4971 പേരാണ് മരണപ്പെട്ടത്. 86422 പേരാണ് ചികിത്സയില്‍ ഉള്ളത്.

 

Story Highlights: lockdown ends tomorrow; Possible to extend with relaxation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here