മലപ്പുറത്ത് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് വില്‍പന നടത്തുന്ന സംഘം പിടിയില്‍

മലപ്പുറത്ത് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് വില്‍പന നടത്തുന്ന സംഘം പിടിയില്‍. ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളയാളാണ് യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റും ആര്‍സി ബുക്കും, ലൈസന്‍സുകളും ഉള്‍പ്പെടെ നിരവധി രേഖകള്‍ വ്യാജമായി നിര്‍മിച്ച് പണമുണ്ടാക്കിയത്. വ്യാജ രേഖകള്‍ നിര്‍മിച്ച മലപ്പുറം പൊന്‍മള പട്ടത്ത് മൊയ്തീന്‍ കുട്ടി, പെരിന്തല്‍മണ്ണ പട്ടിക്കാട് മുള്ള്യാകുര്‍ശ്ശി നമ്പൂത്ത് ഷിഹാബുദ്ദീന്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. ഏഴാംക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ളയാളാണ് മൊയ്തീന്‍ കുട്ടി.
Read Also:മദ്യപാനത്തിനിടെ വാക്കുതർക്കം; മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു
ബിരുദ ബിരുദാനന്തര പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ മുതല്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ വരെ വ്യാജമായി നിര്‍മിച്ചിരുന്നു. യൂണിവേഴ്‌സിറ്റി അധികാരികള്‍, ആര്‍ടിഒ എന്നിങ്ങനെയുള്ളവരുടെ ഒപ്പുകള്‍ ഇടുന്നതിനും സീല്‍, കമ്പ്യൂട്ടറില്‍ തന്നെ നിര്‍മിച്ച് പതിപ്പിക്കാനും വിദഗ്ദരാണ് പൊലീസ് പിടിയിലായ പ്രതികള്‍. 10000 മുതല്‍ 25000 വരെ രൂപയ്ക്കാണ് വ്യാജ രേഖകള്‍ വില്‍ക്കുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. മൊമെന്റോകളും മറ്റും പ്രിന്റ് ചെയ്യുന്നതിന്റെ മറവില്‍ മൊയ്തീന്‍ കുട്ടി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് വില്‍പ്പന നടത്തിവരികയായിരുന്നു.പല സ്ഥലങ്ങളിലായി ട്രാവല്‍സ് ഏജന്റുമാരുള്‍പ്പടെയുള്ള സംഘം ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതായും ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയവരെകുറിച്ച് വിവരങ്ങള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞു.
Story highlights-Malappuram: team making fake certificates was arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here