കാസര്‍ഗോഡ് ഇന്ന് മഹാരാഷ്ട്രയില്‍ നിന്ന് വന്ന 10 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ്

covid19, coronavirus, Kasaragod

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് മഹാരാഷ്ട്രയില്‍ നിന്ന് വന്ന 10 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ബദിയടുക്ക, പിലിക്കോട് പഞ്ചായത്തുകള്‍ സര്‍ക്കാര്‍ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു. മംഗല്‍പാടി പഞ്ചായത്ത് സ്വദേശികള്‍ നാലു പേരും, മധൂര്‍, പൈവളിഗെ പഞ്ചായത്ത് സ്വദേശികളായ രണ്ടു പേരും വീതം, കാസര്‍ഗോഡ് നഗരസഭ മൊഗ്രാല്‍പുത്തൂര്‍ സ്വദേശികളായ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

മെയ് 27 ന് തലപാടി വഴി ബസില്‍ വന്ന 59 വയസുള്ള മൊഗ്രാല്‍പുത്തുര്‍ സ്വദേശി, ടാക്സി കാറില്‍ ഒരുമിച്ച് മെയ് 24 ന് തലപാടിയിലെത്തിയ 43 ഉം 40 ഉം വയസുള്ള പൈവളിഗെ സ്വദേശികള്‍, മെയ് 24 ന് ബസില്‍ വന്ന 30 വയസുള്ള കാസര്‍ഗോഡ് മുന്‍സിപാലിറ്റി സ്വദേശി, മെയ് 27ന് ബസില്‍ ഒരുമിച്ച് വന്ന മംഗല്‍പാടി സ്വദേശികളായ 64 ഉം 27 ഉം വയസുള്ളവര്‍, മെയ് 15 ന് ബസില്‍ വന്ന 23 വയസുള്ള മംഗല്‍പാടി സ്വദേശി, മെയ് 27ന് ട്രെയിനില്‍ വന്ന് ആംബുലന്‍സില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിച്ച 51 വയസുള്ള മംഗല്‍പാടി സ്വദേശി, മെയ് 24ന് ബസില്‍ വന്ന ബന്ധുക്കളായ 23, 27 വയസുള്ള മധൂര്‍ പഞ്ചായത്ത് സ്വദേശികള്‍ എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ച ഏഴു പേര്‍ കൊവിഡ് സെന്ററുകളിലും മൂന്നുപേര്‍ വീടുകളില്‍ നിരീക്ഷണത്തിലുമായിരുന്നു.

അതേസമയം, മെയ് 20ന് രോഗം സ്ഥിരീകരിച്ച ദുബായില്‍ നിന്നെത്തിയ 15 വയസുള്ള തൃക്കരിപ്പൂര്‍ സ്വദേശിരോഗമുക്തനായി. ജില്ലയില്‍ കൊവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടത്തില്‍ 23 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും രോഗികളുണ്ട്. അതേസമയം ജില്ലയില്‍ വീടുകളില്‍ 3083 പേരും ആശുപത്രികളില്‍ 608 പേരുമുള്‍പ്പെടെ 3691 പേരാണ് നിരീക്ഷണത്തിലുള്ളത്.

 

Story Highlights:  covid19, coronavirus, Kasaragod

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top