Advertisement

ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ പാലക്കാട് ജില്ലയിൽ

May 31, 2020
Google News 1 minute Read

ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ചത് പാലക്കാട് ജില്ലയിൽ. പന്ത്രണ്ട് പേർക്കാണ് പാലക്കാട് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളവർ 140 ആയി.

മഹാരാഷ്ട്രയിൽ നിന്നെത്തിയ മൂന്ന് പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ആനക്കര കുമ്പിടി സ്വദേശിയായ 50കാരൻ, മുംബൈയിൽ നിന്ന് മെയ് 19, 21 തീയതികളിലായി എത്തിയ ശാസ്താപുരം, തിരുമിറ്റക്കോട് സ്വദശികൾ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തു നിന്നെത്തിയ എടയാർ സ്ട്രീറ്റ് സ്വദേശിയായ 39കാരൻ, വരോട് സ്വദേശിയായ 45 കാരി എന്നിവർക്കും കൊവിഡ് കണ്ടെത്തി. ചെന്നൈയിൽ നിന്നെത്തിയ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 21ന് വന്ന മണ്ണൂർ സ്വദേശിയായ 50കാരനും, തിരുനെല്ലായി സ്വദേശിയായ 26 കാരിയുമാണ് അവർ.

read also: എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് കോതമംഗലം സ്വദേശിക്ക്

മസ്‌കറ്റിൽ നിന്നെത്തിയ തിരുവേഗപ്പുറ സ്വദേശിയായ 38കാരനും പഴനി സന്ദർശനം നടത്തി 20 ദിവസത്തിന് ശേഷം മെയ് 23ന് എത്തിയ ചന്ദ്രനഗർ പിരിവുശാല സ്വദേശിയായ 38കാരനും രോഗം കണ്ടെത്തി. വാളയാർ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോറസ്റ്റ് വാച്ചർ മരുതക്കോട് സ്വദേശി 58കാരനാണ് മറ്റൊരാൾ. പൊൽപ്പുള്ളി സ്വദേശിയായ 63കാരിക്ക് സമ്പർക്കം വഴിയാണ് രോഗം പടർന്നത്. നേരത്തെ രോഗം സ്ഥിരീകരിച്ച മകന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഇവർ ഉൾപ്പെട്ടിരുന്നു.

ഇതോടെ പാലക്കാട് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരിൽ ഒരു മലപ്പുറം സ്വദേശിയും മെയ് 23 ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവർത്തകരിൽ ഒരാൾ) മെയ്24, 17 തീയതികളിലായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശൂർ സ്വദേശികളും, മെയ് 26ന് രോഗം സ്ഥിരീകരിച്ച ഒരു പൊന്നാനി സ്വദേശിയും മെയ് 27 ന് രോഗം സ്ഥിരീകരിച്ച അസാം സ്വദേശിയും ഉൾപ്പെടെ 140 പേരായി. നിലവിൽ ഒരു മങ്കര സ്വദേശി എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.

Story highlights- coronavirus, palakkad, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here