എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് കോതമംഗലം സ്വദേശിക്ക്

എറണാകുളം ജില്ലയിൽ ഇന്ന് ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മെയ് 27 ന് മുംബൈയിൽ നിന്ന് കൊച്ചിയിലെത്തിയ എയർ ഏഷ്യ വിമാനത്തിൽ ഉണ്ടായിരുന്ന 46 വയസുള്ള കോതമംഗലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മെയ് 29 ന് കളമശശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

read also: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ നിന്ന് ഇതുവരെ എത്തിയത് 1,31,651 പേർ

ഇന്ന് 798 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 510 പേരെ നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 8737 ആയി.

ജില്ലയിൽ നിന്ന് പത്ത് പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. കളമശേരി മെഡിക്കൽ കോളജ് 3, കരുവേലിപ്പടി താലൂക്ക് ആശുപത്രി 2, സ്വകാര്യ ആശുപത്രികൾ 5 എന്നിങ്ങനെയാണ് നിരീക്ഷണത്തിലാക്കിയത്.

Story highlights- coronavirus, ernakulam, kalamassery medical college

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top