Advertisement

സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ നിന്ന് ഇതുവരെ എത്തിയത് 1,31,651 പേർ

May 31, 2020
Google News 1 minute Read

സംസ്ഥാനത്ത് വിദേശത്ത് നിന്നുൾപ്പെടെ ഇതുവരെ എത്തിയത് 1,31,651 പേർ. എയർപോർട്ട് വഴി 19,662 പേരും സീപോർട്ട് വഴി 1621 പേരും എത്തി. ചെക്ക് പോസ്റ്റ് വഴി 1,00,572 പേരാണ് എത്തിയത്. ട്രെയിൻ മാർഗം 9,796 പേരും സംസ്ഥാനത്തേയ്ക്ക് എത്തി. മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, സംസ്ഥാനത്ത് 61 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 12 പേർക്കും കാസർഗോഡ് ജില്ലയിൽ നിന്നുള്ള 10 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള 7 പേർക്കും കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും കോഴിക്കോട് ജില്ലയിൽ നിന്നുള്ള 2 പേർക്കും എറണാകുളം ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച് 670 പേരാണ് ചികിത്സയിലുള്ളത്.

read also: സംസ്ഥാനത്ത് 61 പേർക്ക് കൂടി കൊവിഡ്; 15 പേർക്ക് രോഗമുക്തി

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,34,654 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,33,413 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 1241 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 208 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Story highlights- corona virus, keralite, CM facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here