ബഹിരാകാശ മനുഷ്യ ദൗത്യത്തിന് പുതുയുഗം; സ്വകാര്യ പങ്കാളിത്വത്തോടെയുള്ള ആദ്യ ബഹിരാകാശ പേടകം പറന്നുയർന്നു

നാസയുടെ രണ്ട് ബഹിരാകാശയാത്രികരുമായി അമേരിക്കൻ സ്വകാര്യ കമ്പനിയായ സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചു. ഇതോടെ ബഹിരാകാശത്ത് മനുഷ്യരെ എത്തിക്കുന്ന ദൗത്യത്തിൽ ഒരു സ്വകാര്യ മേഖലയുടെ കടന്നു വരവിന് കൂടി തുടക്കം കുറിച്ചിരിക്കുകയാണ്.
റോബർട്ട് ബെൻകെൻ, ഡഗ്ലസ് ഹർലി എന്നിവരുമായാണ് ഇന്ത്യൻ സമയം 12.53ന് റോക്കറ്റ് പറന്നുയർന്നത്. 19 മണിക്കൂറാണ് ഇന്റർനാഷണൽ സ്പേസ് സെന്ററിലെത്താൻ എടുക്കുന്ന സമയം. ബുധനാഴ്ച നിശ്ചയിച്ചിരുന്ന ദൗത്യം കാലാവസ്ഥ മോശമായതിനെ തുടർന്ന് ശനിയാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.
2011 ന് ശേഷമുള്ള ആദ്യ യുഎസ് ബഹിരാകാശ ദൗത്യം കൂടിയാണിത്.
വിക്ഷേപണ റോക്കറ്റും മനുഷ്യപേടകവും ഒരേപോലെ ഉപയോഗിക്കാമെന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന നേട്ടം. ഞായറാഴ്ച രാത്രി ബഹിരാകാശ നിലയത്തിലെത്തുന്ന യാത്രികർ, നിലവിലുള്ള സഞ്ചാരികൾക്കൊപ്പം പരീക്ഷണങ്ങളിൽ ഏർപ്പെടും.
Live webcast of Crew Dragon’s test flight with @NASA astronauts @AstroBehnken and @Astro_Doug → https://t.co/bJFjLCzWdK https://t.co/qalF7oCJO6
— SpaceX (@SpaceX) May 30, 2020
എനിക്കും സ്‌പേസ് എക്‌സിലെ എല്ലാവർക്കും ഇത് ഒരു സ്വപ്ന സാക്ഷാത്കാരമാണിതെന്ന് സ്പേസ് എക്സ് ഉടമ എലോൺ മസ്‌ക് പറഞ്ഞു. വിക്ഷേപണം കാണാനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫ്‌ളോറിഡയിൽ എത്തിയ ട്രംപ് സ്‌പേസ് എക്‌സ് സ്ഥാപകൻ മസ്‌കിന് ആശംസകൾ അറിയിച്ചു.
Story highlight: A New Age For Human Mission To Space; The first spacecraft with a private partnership flew
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here