ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ല; കേന്ദ്രം 5000 കോടി രൂപ സഹായിക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍

കൊവിഡ് 19 രോഗ വ്യാപനവും ലോക്ക്ഡൗണും കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസഹായം ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 5,000 കോടി രൂപയാണ് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. സഹായം ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ ധനമന്ത്രി നിര്‍മലാ സീതാരാമന് കത്തുനല്‍കി.
Read also–ഉത്തരാഖണ്ഡിൽ മന്ത്രിയുടെ ഭാര്യയ്ക്ക് കൊവിഡ്
ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് കേന്ദ്രം അനുവദിച്ച പണം ഡല്‍ഹി കൈപ്പറ്റിയിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി. സാധാരണ ഗതിയില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും മറ്റ് ചെലവുകള്‍ക്കുമായി ഡല്‍ഹി സര്‍ക്കാരിന് ഒരു മാസം ഏകദേശം 3,500 കോടിയാണ് വേണ്ടിവരിക.
എന്നാല്‍ കഴിഞ്ഞ രണ്ട് മാസങ്ങളായി ജിഎസ്ടി വരുമാനമായി ഡല്‍ഹിക്ക് ലഭിച്ചത് 500 കോടി മാത്രമാണ്. ജീവനക്കാരുടെ ശമ്പളം, കൊവിഡ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവക്കായി 7,000 കോടിയാണ് സര്‍ക്കാര്‍ കണ്ടെത്തേണ്ടതെന്നും മനീഷ് സിസോദിയ പറഞ്ഞു.
Story highlights-Delhi government asks Center to give Rs 5000 crore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here