Advertisement

തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം ഉടനടി നിർത്തിവക്കണമെന്ന് പ്രതിപക്ഷ നേതാവ്

May 31, 2020
Google News 2 minutes Read
ramesh chennithala

ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം ഉടനടി നിർത്തിവക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുട്ടനാടിനെ പ്രളയത്തിൽ നിന്ന് രക്ഷിക്കാനെന്ന പേരിൽ സർക്കാർ ഒത്താശയോടെയാണ് കരിമണൽ ഖനനം നടക്കുന്നത്. പൊഴിൽ നിന്നെടുക്കുന്ന മണൽ തീരത്ത് തന്നെ നിക്ഷേപിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മഹാപ്രളയം കഴിഞ്ഞ് രണ്ടം വർഷം കഴിഞ്ഞപ്പോഴാണ് കുട്ടനാടിനെ രക്ഷിക്കാൻ സർക്കാർ ഇറങ്ങിയത്. റീബിൾഡ് കേരളയിലൂടെ കുട്ടനാടിനു വേണ്ടി പലതും പ്രഖ്യാപിച്ചിട്ടും ആ തുക വകമാറ്റി. ഇപ്പോൾ പ്രളയജലം ഒഴുകി പോകാനാണ് പൊഴി വീതി കൂട്ടുന്നതെന്ന് പറയുന്നു. എന്നാൽ, നടക്കുന്നത് കരിമണൽ ഖനനമാണ്. തോട്ടപ്പള്ളി സ്പിൽവേയുടെ പൊഴിമുഖം വീതി കൂട്ടുന്ന പ്രദേശം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

Read Also:സർക്കാർ എല്ലാ രം​ഗത്തും പരാജയം; വിമർശനവുമായി രമേശ് ചെന്നിത്തല

പ്രതിഷേധങ്ങൾ ഒരു വശത്ത് നടക്കുമ്പോഴും ശക്തമായ പൊലീസ് കാവലിൽ ജോലികൾ പുരോഗമിക്കുകയാണ്. പൊഴിമുഖത്ത് നിന്ന് രണ്ടര ലക്ഷം ടൺ മണൽ കൊണ്ടുപോകാനാണ് കെഎംഎംഎല്ലിന് അനുമതി നൽകിയിരിക്കുന്നത്.

Story highlights-Leader of the Opposition says that the sand mining at Thottappally should be stopped immediately

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here