കേന്ദ്ര മന്ത്രിസഭ പുനഃസംഘടന; നിർമലാ സീതാരാമനെ ധനകാര്യ വകുപ്പിൽ നിന്ന് മാറ്റാൻ സാധ്യത

nirmala seetharaman

കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടായേക്കാമെന്ന് സൂചന. ധനകാര്യ മന്ത്രി നിർമലാ സീതാരാമനെ തൽസ്ഥാനത്ത് നിന്ന മാറ്റിയേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. കൊവിഡും ലോക്ക് ഡൗണും കാരണം സാമ്പത്തിക നയങ്ങളിൽ വലിയ പരിഷ്‌കാരങ്ങൾ വേണ്ടി വരും എന്നതിനാലാണ് ധനമന്ത്രി പദത്തിൽ പ്രവർത്തന മികവും പ്രാവീണ്യവുമുള്ളവർക്ക് അവസരം നൽകാൻ മോദി സർക്കാർ തീരുമാനിച്ചത്.

ബിഹാർ, കേരളം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുൻകൂട്ടി കണ്ടുള്ള മാറ്റങ്ങളും ഉണ്ടായേക്കും. ചില മന്ത്രിമാരെ പാർട്ടി പദവികളിലേക്ക് തിരികെ കൊണ്ടുവരാനും ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വഴിവച്ചേക്കാം. കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് വന്ന ജ്യോതിരാധിത്യ സിന്ധ്യയ്ക്കും അവസരം നൽകിയേക്കും.

Read Also:ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ല; കേന്ദ്രം 5000 കോടി രൂപ സഹായിക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍

കെ വി കാമത്തിന്റെ പേരാണ് ധനമന്ത്രി പദവിക്കായി ഉയർന്നുകേൾക്കുന്നത്. ബ്രിക്‌സ് ബാങ്കായ ന്യൂ ഡെവലപ്‌മെന്റ് ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇദ്ദേഹം രാജി വച്ചിരുന്നു. മുൻ ഇൻഫോസിസ് ചെയർമാൻ കൂടിയാണ്. നേരത്തെ കാമത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഐഎഎൻസ് തുടങ്ങിയ വാർത്താ ഏജൻസികളും കാമത്ത് മന്ത്രിസഭയിലേക്ക് എത്തുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ നന്ദൻ നിലേകാനി, മോഹൻദാസ് പൈ, സുരേഷ് പ്രഭു എന്നിവരും മന്ത്രിസഭയിൽ എത്തിയേക്കാനും സാധ്യതയുണ്ട്.

Story highlights-nirmala seetharaman will be replaced from finance minister position

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top