പ്രതിഷ്ഠാ വാർഷിക ദിന പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

പ്രതിഷ്ഠാ വാർഷിക ദിന പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് 5 ന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ സുധീർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് വിളക്കുകൾ തെളിക്കും.

ജൂൺ ഒന്നിനാണ് പ്രതിഷ്ഠാ വാർഷിക ദിനം. അന്ന് പുലർച്ചെ 5 മണിക്കും നടതുറക്കും. തുടർന്ന് അഭിഷേകവും പതിവ് പൂജകളും നടക്കും. അതേസമയം, കൊവിഡ് 19 ന്റെ ഭാഗമായുള്ള ലോക്ക് ഡൗൺ കണക്കിലെടുത്ത് നട തുറന്നിരിക്കുന്ന രണ്ട് ദിവസവും ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. പൂജകൾ പൂർത്തിയാക്കി ജൂൺ 1 ന് രാത്രി 7.30 ന് ഹരിവരാസനം പാടി അടയ്ക്കും.

Story highlight: Sabarimala Nada, will be opened, today 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top